ഔഷധ സസ്യ നാരിൽ നിന്നും അസ്ഥികോശ പുനരുജ്ജീവന ഉപാധി വികസിപ്പിച്ചു
Saturday, July 31, 2021 1:51 AM IST
കളമശേരി: വൈകല്യം സംഭവിച്ച അസ്ഥികളുടെ പുനര്‍നിര്‍മാണത്തിന് ജൈവനാരുകള്‍ ഉപയോഗിച്ചുളള താങ്ങ് വികസിപ്പിച്ച് കുസാറ്റ് ഗവേഷണ സംഘം. ഔഷധസസ്യമായ ചങ്ങലംപരണ്ടയുടെ നാരുകള്‍ ഉപയോഗിച്ചുള്ള ഗവേഷണമാണ് വിജയത്തിലെത്തിയത്.
കുസാറ്റ് പോളിമര്‍ സയന്‍സ് ആൻഡ് റബര്‍ ടെക്നോളജി വകുപ്പിലെ ഡോ. ജി.എസ്. ഷൈലജയുടെ നേതൃത്വത്തില്‍ പ്രസീത ആര്. നായര്‍, ഡോ. എസ്. ശ്രീജ എന്നിവരടങ്ങുന്ന ഗവേഷക സംഘമാണ് നേട്ടത്തിന് പിന്നില്‍.