പി.വി. സിന്ധുവിന് നിയമസഭയുടെ അഭിനന്ദനം
Tuesday, August 3, 2021 12:43 AM IST
തിരുവനന്തപുരം: ടോക്കിയോ ഒളിന്പിക്സിൽ വനിതാ സിംഗിൾസ് ബാഡ്മിന്റണ്‍ മത്സരത്തിൽ വെങ്കല മെഡൽ നേടിയ ഇന്ത്യയുടെ പി.വി. സിന്ധുവിന് നിയമസഭയുടെ അഭിനന്ദനം.
തുടർച്ചയായ രണ്ട് ഒളിന്പിക്സുകളിൽ മെഡൽ നേടുന്ന ഇന്ത്യൻ കായികതാരമാണ് സിന്ധു. പി.വി. സിന്ധുവിന് തുടർന്നും മികച്ച വിജയങ്ങൾ ഉണ്ടാകട്ടെയെന്നും നിയമസഭയുടെ അകമഴിഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നതായും സ്പീക്കർ അറിയിച്ചു.