സംസ്ഥാനത്ത് 13,984 പേർക്കു കോവിഡ്
Tuesday, August 3, 2021 1:15 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 13,984 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,27,903 സാന്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.93 ശതമാനമാണ്. 118 മരണങ്ങൾ കൂടി കോവിഡ് മൂലമെന്നു സ്ഥിരീകരിച്ചു.
ഇതോടെ ആകെ മരണം 16,955 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 80 പേർ സംസ്ഥാനത്തിനുപുറത്തുനിന്നും വന്നവരാണ്. 15,923 പേർ രോഗമുക്തരായി. 1,65,322 പേരാണ് ചികിത്സയിലുള്ളത്.
ജില്ല തിരിച്ചുള്ള കണക്ക്: തൃശൂർ-2350, മലപ്പുറം-1925, കോഴിക്കോട്-1772, പാലക്കാട്-1506, എറണാകുളം-1219, കൊല്ലം-949, കണ്ണൂർ-802, കാസർഗോഡ്-703, കോട്ടയം-673, തിരുവനന്തപുരം-666, ആലപ്പുഴ-659, പത്തനംതിട്ട-301, വയനാട്-263, ഇടുക്കി-196.