എക്സൈസ് കേസിൽ റിമാൻഡിലായിരുന്ന പ്ര​തി ചികിത്സയ്ക്കിടെ മ​രി​ച്ചു
എക്സൈസ് കേസിൽ റിമാൻഡിലായിരുന്ന പ്ര​തി ചികിത്സയ്ക്കിടെ മ​രി​ച്ചു
Wednesday, August 4, 2021 12:38 AM IST
കാ​സ​ര്‍​ഗോ​ഡ്: എ​ക്‌​സൈ​സ് കേ​സി​ല്‍ റി​മാ​ന്‍​ഡി​ലാ​യി​രു​ന്ന പ്ര​തി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യ്ക്കി​ടെ മ​രിച്ചു. ബെ​ള്ളൂ​ര്‍ നാ​ട്ട​ക്ക​ല്ല് സ്വ​ദേ​ശി കെ.​ക​രു​ണാ​ക​ര (40) യാണു മ​രി​ച്ച​ത്. ഹൃ​ദ​യ​ത്തി​നും വൃ​ക്ക​യ്ക്കും അ​സു​ഖ​മു​ണ്ടാ​യി​രു​ന്ന ക​രു​ണാ​ക​ര പ​ത്തു ദി​വ​സ​മാ​യി കണ്ണൂർ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഐ​സി​യു​വി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് മ​രിച്ചത്.

കഴിഞ്ഞ 18ന് ​വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് നാ​ട്ട​ക്ക​ല്ലി​ല്‍​വ​ച്ച് ഓ​ട്ടോ​റി​ക്ഷ​യി​ല്‍ 17.28 ലി​റ്റ​ര്‍ ക​ര്‍​ണാ​ട​ക മ​ദ്യ​വു​മാ​യി ക​രു​ണാ​ക​ര​യെ​യും കൂ​ട്ടു​പ്ര​തി ബെ​ള്ളൂ​രി​ലെ അ​ബ്ദു​ള്‍ റ​ഷീ​ദി (45)നെ​യും ബ​ദി​യ​ടു​ക്ക റേ​ഞ്ച് എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ജ​യി​ലി​ല്‍ റി​മാ​ന്‍​ഡ് ചെ​യ്തു.


മ​ദ്യം കി​ട്ടാ​ത്ത​തി​നാ​ല്‍ ഇ​യാ​ള്‍ വി​ഭ്രാ​ന്തി കാ​ട്ടി​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​യു​ന്നു. ഇ​തി​നി​ടെ ക​രു​ണാ​ക​ര​യു​ടെ കൈ​ക്ക് നീ​രു​വ​ച്ച് ര​ക്ത​യോ​ട്ടം ന​ട​ക്കാ​ത്ത അ​വ​സ്ഥ​യി​ല്‍ ശ​സ്ത്ര​ക്രി​യ ന​ട​ത്താ​നാ​യി കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ​ ആശു​പ​ത്രി​യി​ല്‍നി​ന്ന് കണ്ണൂർ ഗവ.മെഡിക്കൽ കോളജിലേക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഹൃ​ദ്രോ​ഗ​വും വൃ​ക്ക​രോ​ഗ​വും മൂ​ലം അ​വ​ശ​നി​ല​യി​ലാ​യ​തോ​ടെ ഐ​സി​യു​വി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു. ഭാ​ര്യ: ശാ​ര​ദ. മ​ക്ക​ള്‍: ഹേ​മ​ന്ത്, ധ​ന​ഞ്ജ​യ്, സ്വാ​സി​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.