പോ​ക്‌​സോ ഇ​ര​ക​ള്‍​ക്കു നീ​തി​യി​ല്ല
പോ​ക്‌​സോ ഇ​ര​ക​ള്‍​ക്കു  നീ​തി​യി​ല്ല
Wednesday, August 4, 2021 1:11 AM IST
കോ​​​ഴി​​​ക്കോ​​​ട് : പോ​​​ക്‌​​​സോ കേ​​​സി​​​ല്‍ ഇ​​​ര​​​ക​​​ളാ​​​യ കു​​​ട്ടി​​​ക​​​ള്‍​ക്കും അ​​​വ​​​രു​​​ടെ ര​​​ക്ഷി​​​താ​​​ക്ക​​​ള്‍​ക്കും നീ​​​തി​​​യ​​​ക​​​ലെ. ലൈം​​​ഗി​​​ക​​​മാ​​​യും മ​​​റ്റും കു​​​ട്ടി​​​ക​​​ളെ പീ​​​ഡി​​​പ്പി​​​ച്ച​​​തി​​​ന് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത​​​തി​​​ല്‍ 9,650 കേ​​​സു​​​ക​​​ളാ​​​ണ് വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ലെ പോ​​​ക്‌​​​സോ ​കോ​​​ട​​​തി​​​ക​​​ളി​​​ലാ​​​യി കെ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്ന​​​ത്. വ​​​ര്‍​ഷ​​​ങ്ങ​​​ളാ​​​യി കോ​​​ട​​​തി​​​ ക​​​യ​​​റി​​​യി​​​റ​​​ങ്ങു​​​ക​​​യ​​​ല്ലാ​​​തെ ഇവർക്കു നീ​​​തി ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ല.

കൂ​​​ടു​​​ത​​​ല്‍ തീ​​​ര്‍​പ്പാ​​​കാ​​​നു​​​ള്ള​​​ത് തൃ​​​ശൂ​​​രി​​​ലാ​​​ണ്- 1,325 കേ​​​സു​​​ക​​​ൾ. കോ​​​ഴി​​​ക്കോ​​​ട്ട് 1,213ഉം തി​​​രു​​​വ​​​നന്തപു​​​ര​​​ത്ത് 1000 കേ​​​സു​​​ക​​​ളും നീ​​​തി​​​ കാ​​​ത്തി​​​രി​​​ക്കു​​​ക​​​യാ​​​ണ്. കൊ​​​ല്ലം-682, പ​​​ത്ത​​​നം​​​തി​​​ട്ട-335, ആ​​​ലപ്പു​​​ഴ-516, കോ​​​ട്ട​​​യം-514, ഇ​​​ടു​​​ക്കി-588, എ​​​റ​​​ണാ​​​കു​​​ളം -651, പാ​​​ല​​​ക്കാ​​​ട്-619, മ​​​ല​​​പ്പു​​​റം-613, വ​​​യ​​​നാ​​​ട്-262, ക​​​ണ്ണൂ​​​ര്‍‌-860, കാ​​​സ​​​ര്‍​ഗോ​​​ഡ് -472 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണു വി​​​വി​​​ധ കോ​​​ട​​​തി​​​ക​​​ളി​​​ലാ​​​യി തീ​​​ര്‍​പ്പാ​​​കാ​​​നു​​​ള്ള​​​ പോക്സോ കേസുക ൾ.

പോ​​​ക്‌​​​സോ കോ​​​ട​​​തി​​​ക​​​ളി​​​ല്‍ കേ​​​സു​​​ക​​​ള്‍ തീ​​​രു​​​മാ​​​ന​​​മാ​​​കാ​​​തെ​​​യു​​​ള്ള സാ​​​ഹ​​​ച​​​ര്യം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് 28 താ​​​ത്കാ​​​ലി​​​ക അ​​​തി​​​വേ​​​ഗ കോ​​​ട​​​തി​​​ക​​​ള്‍ പ്ര​​​വ​​​ര്‍​ത്ത​​​നം ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. ഈ ​​​കോ​​​ട​​​തി​​​ക​​​ള്‍ വ​​​ഴി ഒ​​​രു പ​​​രി​​​ധി​​​വ​​​രെ കേ​​​സു​​​ക​​​ള്‍ എ​​​ളു​​​പ്പ​​​ത്തി​​​ല്‍ തീ​​​ര്‍​പ്പാ​​​ക്കാ​​​ന്‍ സാ​​​ധി​​​ക്കു​​​മെ​​​ന്നാ​​​ണു സ​​​ര്‍​ക്കാ​​​ര്‍ ക​​​രു​​​തു​​​ന്ന​​​ത്. നി​​​യ​​​മ​​​സ​​​ഭ​​​യി​​​ല്‍ ന​​​ല്‍​കി​​​യ മ​​​റു​​​പ​​​ടി​​​യി​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.


അ​​​തേ​​​സ​​​മ​​​യം, സം​​​സ്ഥാ​​​ന​​​ത്ത് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യ​​​പ്പെ​​​ടു​​​ന്ന പോ​​​ക്‌​​​സോ കേ​​​സു​​​ക​​​ളി​​​ല്‍ 4.4 ശ​​​ത​​​മാ​​​നം മാ​​​ത്ര​​​മാ​​​ണു ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ട​​​ത്. 2015നും 2019നും ഇ​​​ട​​​യ്ക്കു​​​ള്ള ക്രൈം ​​​റി​​​ക്കാ​​​ര്‍​ഡ് ബ്യൂ​​​റോ രേ​​​ഖ​​​ക​​​ള്‍ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം കേ​​​ന്ദ്ര​​​മ​​​ന്ത്രി സ്മൃ​​​തി ഇ​​​റാ​​​നി​ ഇ​​ക്കാ​​ര‍്യം ലോ​​​ക്‌​​​സ​​​ഭ​​​യി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. 2018 ല്‍ ​​​കേ​​​ര​​​ള​​​ത്തി​​​ല്‍ 1,153 കേ​​​സു​​​ക​​​ളാ​​​ണ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത​​​ത്. 1,386 പേ​​​ര്‍ അ​​​റ​​​സ്റ്റി​​​ലാ​​​വു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. ഇ​​​തി​​​ല്‍ 964 കേ​​​സു​​​ക​​​ളി​​​ലാ​​​ണു കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ര്‍​പ്പി​​​ച്ച​​​ത്. അ​​​തി​​​ല്‍ ത​​​ന്നെ 77 കേ​​​സു​​​ക​​​ളി​​​ല്‍ 84 പേ​​​ര്‍​മാത്രമാണു ശിക്ഷിക്കപ്പെട്ടത്. 2019ൽ 1,283 ​​​കേ​​​സു​​​ക​​​ളി​​​ല്‍ 1,009 പേ​​​ര്‍​ക്കെ​​​തി​​​രേ​​​യാ​​​ണു കു​​​റ്റ​​​പ​​​ത്രം ന​​​ല്‍​കി​​​യ​​​ത്. ഇ​​​തി​​​ല്‍ 40 കേ​​​സു​​​ക​​​ളി​​​ല്‍ 42 പേ​​​ര്‍​ക്കു മാ​​​ത്ര​​​മായിരു ന്നു ശി​​​ക്ഷ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.