വാ​​ക്സി​​ൻ എ​​ടു​​ത്ത​​വ​​ർ കോ​​വി​​ഡ് ബാ​​ധി​​ത​​രാ​​കു​​ന്നു: ആ​രോ​ഗ്യ​മ​ന്ത്രി
വാ​​ക്സി​​ൻ എ​​ടു​​ത്ത​​വ​​ർ  കോ​​വി​​ഡ് ബാ​​ധി​​ത​​രാ​​കു​​ന്നു:  ആ​രോ​ഗ്യ​മ​ന്ത്രി
Wednesday, August 4, 2021 11:31 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: വാ​​ക്സി​​ൻ എ​​ടു​​ത്ത​​വ​​ർ കോ​​വി​​ഡ് ബാ​​ധി​​ത​​രാ​​കു​​ന്ന​​താ​​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​​ണാ ജോ​​ർ​​ജ് നി​​യ​​മ​​സ​​ഭ​​യെ അ​​റി​​യി​​ച്ചു. അ​​തേ​​സ​​മ​​യം ഒ​​രി​​ക്ക​​ൽ കോ​​വി​​ഡ് വ​​ന്ന​​വ​​ർ​​ക്ക് വീ​​ണ്ടും രോ​​ഗ​​ബാ​​ധ​​യു​​ണ്ടാ​​കു​​ന്ന​​ത് കേ​​ര​​ള​​ത്തി​​ൽ കു​​റ​​വാ​​ണ്. ഡി​​എം​​ഒ​​മാ​​ർ കൂ​​ടു​​ത​​ൽ സ​​മ​​യം ആ​​വ​​ശ്യ​​പ്പെ​​ട്ട​​തി​​നാ​​ലാ​​ണ് കോ​​വി​​ഡ് മ​​ര​​ണ ലി​​സ്റ്റ് പ്ര​​സി​​ദ്ധീ​​ക​​രി​​ക്കാ​​ൻ വൈ​​കാ​​നി​​ട​​യാ​​യ​​ത്.

2020 ജൂ​​ലൈ മു​​ത​​ൽ 2021 ജൂ​​ലൈ​​വ​​രെ​​യു​​ള്ള ക​​ണ​​ക്കു​​ക​​ളാ​​ണ് ത​​യാ​​റാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. ഏ​​തെ​​ങ്കി​​ലും മ​​ര​​ണ​​ങ്ങ​​ൾ വി​​ട്ടു​​പോ​​യി​​ട്ടു​​ണ്ടെ​​ങ്കി​​ൽ അ​​വ ഉ​ള്‍​പ്പെ​ടു​ത്തും. ത​​ദ്ദേ​​ശ​​വ​​കു​​പ്പ് ന​​ട​​ത്തി​​യ പ​​ഠ​​നം പ​​രി​​ശോ​​ധി​​ച്ചി​​ട്ടി​​ല്ല.​കോ​​വി​​ഡ് മ​​ര​​ണ​​കാ​​ര്യ​​ത്തി​​ൽ സ​​ർ​​ക്കാ​​രി​​ന് അ​​വ്യ​​ക്ത​​ത​​യോ ആ​​ശ​​യ​​ക്കു​​ഴ​​പ്പ​​മോ ഇ​​ല്ല. കോ​​വി​​ഡാ​​യി മ​​രി​​ച്ച​​വ​​രെ​​യെ​​ല്ലാം കോ​​വി​​ഡാ​​യി ത​​ന്നെ രേ​​ഖ​​പ്പെ​​ടു​​ത്തും. ടി​​പി​​ആ​​ർ അ​​ടി​​സ്ഥാ​​ന​​പ്പെ​​ടു​​ത്തി​​യു​​ള്ള നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ ഫ​​ല​​പ്ര​​ദ​​മാ​​യി​​രു​​ന്നു. ജ​​ന​​ങ്ങ​​ളി​​ൽ നി​​ന്നു​​ള്ള പി​​ന്തു​​ണ​​യും ല​​ഭി​​ച്ചി​​രു​​ന്നു.


സ​​ർ​​ക്കാ​​ർ നി​​യോ​​ഗി​​ച്ച വി​​ദ​​ഗ്ധ സ​​മി​​തി സം​​സ്ഥാ​​ന​​ത്തെ സാ​​ഹ​​ച​​ര്യ​​ങ്ങ​​ളെ​​ല്ലാം വി​​ല​​യി​​രു​​ത്തി​​യാ​​ണ് തീ​​രു​​മാ​​ന​​ങ്ങ​​ളെ​​ടു​​ക്കു​​ന്ന​​തെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.