വി​ദേ​ശ​ത്തെ അ​നു​ഭ​വ​സ​ന്പ​ത്ത് നാ​ടി​ന്‍റെ പു​രോ​ഗ​തി​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം: അ​ടൂ​ർ
വി​ദേ​ശ​ത്തെ അ​നു​ഭ​വ​സ​ന്പ​ത്ത് നാ​ടി​ന്‍റെ  പു​രോ​ഗ​തി​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം: അ​ടൂ​ർ
Thursday, August 5, 2021 12:13 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മാ​​​റു​​​ന്ന ലോ​​​ക​​​ക്ര​​​മ​​​ത്തി​​​നൊ​​​പ്പം കേ​​​ര​​​ള​​​ത്തി​​​ലെ​​പു​​​ത്ത​​​ൻ ത​​​ല​​​മു​​​റ​​​യെ മൂ​​​ല്യ​​​വ​​​ത്താ​​​ക്കാ​​​നു​​​ള്ള ദൗ​​​ത്യം വേ​​​ൾ​​​ഡ് മ​​​ല​​​യാ​​​ളി കൗ​​​ണ്‍​സി​​​ൽ ഏ​​​റ്റെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് പ്ര​​​ശ​​​സ്ത ച​​​ല​​​ച്ചി​​​ത്ര​​​കാ​​​ര​​​ൻ അ​​​ടൂ​​​ർ ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ൻ.

ലോ​​​ക​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ക​​​ഴി​​​യു​​​ന്ന മ​​​ല​​​യാ​​​ളി സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ പൊ​​​തു വേ​​​ദി​​​യാ​​​യ ‘വേ​​​ൾ​​​ഡ് മ​​​ല​​​യാ​​​ളി കൗ​​​ണ്‍​സി​​​ൽ’ ഇ​​​രു​​​പ​​​ത്ത​​​ഞ്ചു വ​​​ർ​​​ഷം പി​​​ന്നി​​​ട്ട ശേ​​​ഷം പു​​​തി​​​യ ഭ​​​ര​​​ണ സ​​​മി​​​തി​​​യു​​​ടെ ആ​​​ദ്യ നൂ​​​റു​​​ദി​​​ന ക​​​ർ​​​മ​​​പ​​​ദ്ധ​​​തി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ആ​​​ഘോ​​​ഷ​​​പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ലോ​​​ക​​​ത്തി​​​ലെ വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ 65 പ്രോ​​​വി​​​ൻ​​​സു​​​ക​​​ളി​​​ലെ അ​​​യ്യാ​​​യി​​​ര​​​ത്തോ​​​ളം കു​​​ടും​​​ബ​​​ങ്ങ​​​ൾ വെ​​​ർ​​​ച്വ​​​ൽ പ്ലാ​​​റ്റ് ഫോ​​​മി​​​ലൂ​​​ടെ പ​​​ങ്കെ​​​ടു​​​ത്ത ഉ​​​ദ്ഘാ​​​ട​​​ന യോ​​​ഗ​​​ത്തി​​​ൽ വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​ള്ള കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളു​​​ടെ ക​​​ലാ​​​പ​​​രി​​​പാ​​​ടി​​​ക​​​ളും അ​​​ര​​​ങ്ങേ​​​റി.


ഗ്ലോ​​​ബ​​​ൽ ചെ​​​യ​​​ർ​​​മാ​​​ൻ ജോ​​​ണി കു​​​രു​​​വി​​​ള സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ഗ്ലോ​​​ബ​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് ടി.​​​പി. വി​​​ജ​​​യ​​​ൻ അ​​​ടു​​​ത്ത ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ പ്ര​​​ധാ​​​ന പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ രൂ​​​പ​​​രേ​​​ഖ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി പോ​​​ൾ പാ​​​റ​​​പ്പ​​​ള്ളി സ്വാ​​​ഗ​​​ത​​​വും ട്ര​​​ഷ​​​റ​​​ർ ജെ​​​യിം​​​സ് കൂ​​​ട​​​ൽ ന​​​ന്ദി​​​യും പ​​​റ​​​ഞ്ഞു.

ഗ്ലോ​​​ബ​​​ൽ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​യ ബേ​​​ബി മാ​​​ത്യു സോ​​​മ​​​തീ​​​രം, സി.​​​യു . മ​​​ത്താ​​​യി, ജോ​​​ർ​​​ജ് കു​​​ള​​​ങ്ങ​​​ര, സ്ഥാ​​​പ​​​ക നേ​​​താ​​​വാ​​​യ ആ​​​ൻ​​​ഡ്രൂ പാ​​​പ്പ​​​ച്ച​​​ൻ, ത​​​ങ്ക​​​മ​​​ണി ദി​​​വാ​​​ക​​​ര​​​ൻ, ഡോ.​​​എ.​​​വി.​​​അ​​​നൂ​​​പ്, മൂ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ സോ​​​മ​​​ൻ ബേ​​​ബി, അ​​​ഡ്വ.​​​ ശി​​​വ​​​ൻ മ​​​ഠ​​​ത്തി​​​ൽ, യൂ​​​ത്ത് ഫോ​​​റം പ്ര​​​സി​​​ഡ​​​ന്‍റ് ഷി​​​ബു ഷാ​​​ജ​​​ഹാ​​​ൻ തു​​​ട​​​ങ്ങി നി​​​ര​​​വ​​​ധി നേ​​​താ​​​ക്ക​​​ൾ ആ​​​ശം​​​സ​​​ക​​​ൾ നേ​​​ർ​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.