യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
Saturday, September 11, 2021 12:54 AM IST
പെരിയ (കാസർഗോഡ്): യുവതിയെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കല്യോട്ട് ആറാട്ടുകടവിലെ മഹേഷിന്റെ ഭാര്യ അനു ആന്റണി (22)യാണു മരിച്ചത്.
കോട്ടയം പാന്പാടി സ്വദേശിനിയായ അനു ഒരു വർഷം മുന്പാണ് വിവാഹിതയായത്. ഒന്പതു മാസം പ്രായമുള്ള പെൺകുഞ്ഞുണ്ട്.
ബേക്കൽ പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു. ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും ഇന്ന് നടത്തും.