ജാതിയും മതവും തിരിച്ച് കുറ്റകൃത്യങ്ങളുടെ കണക്കെടുക്കരുത്: വി.ഡി. സതീശന്
Saturday, September 11, 2021 12:54 AM IST
തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ പ്രസ്താവന അതിരു കടന്നുപോയെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. മതമേലധ്യക്ഷന്മാര് സംയമനവും ആത്മനിയന്ത്രണവും പാലിക്കണം.
പരസ്പരം ചെളിവാരിയെറിഞ്ഞ് കേരളത്തിന്റെ സാമൂഹിക അന്തരീക്ഷം കലുഷിതമാക്കരുതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ജാതിയും മതവും തിരിച്ച് കുറ്റകൃത്യങ്ങളുടെ കണക്കെടുക്കുന്നതും ഏതെങ്കിലും സമുദായത്തിനുമേല്‍ കുറ്റം ചാര്‍ത്തുന്നതും ശരിയല്ല.
കുറ്റകൃത്യങ്ങള്‍ക്ക് ജാതിയോ മതമോ ലിംഗഭേദമോ ഇല്ല. മാനസിക വൈകല്യങ്ങള്‍ക്ക് ജാതിയും മതവും നിശ്ചയിക്കുന്നതു വര്‍ണവിവേചനത്തിനു തുല്യമാണെന്നും സതീശന് പറഞ്ഞു.