ബിഷപ്പിന്റെ ജാഗ്രതാ നിർദേശം തിന്മയ്ക്കെതിരേയുള്ള പോരാട്ടം: കത്തോലിക്ക കോൺഗ്രസ്
Saturday, September 11, 2021 12:58 AM IST
പാലാ: അജപാലന ശുശ്രൂഷയുടെ ഭാഗമായി പാലാ ബിഷപ് വിശ്വാസികൾക്ക് നൽകിയ ജാഗ്രതാ നിർദേശം തിന്മയ്ക്കെതിരേയുള്ള പോരാട്ടമായാണു കാണേണ്ടതെന്ന് പാലാ രൂപത കത്തോലിക്കാ കോണ്ഗ്രസ്.
അതു മതസ്പർധ വളർത്തുന്നതിനുള്ള ഉദ്യമമല്ല. ഹോം പാലാ പോലുള്ള കാരുണ്യപ്രവൃത്തികൾ എല്ലാ സമുദായാംഗങ്ങൾക്കുമായി നടത്തുന്ന ബിഷപ്പ് മുൻ ഡിജിപി പറഞ്ഞ കാര്യങ്ങളുടെ വെളിച്ചത്തിലാണ് ഉത്തരം ചിന്തകൾ സമുദായാംഗങ്ങളുമായി പങ്കുവച്ചത്. .
മയക്കുമരുന്നുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് സമീപകാലത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. യോഗത്തിൽ രൂപത ഡയറക്ടർ റവ.ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ അധ്യക്ഷത വഹിച്ചു. സാജു അലക്സ്, രാജീവ് കൊച്ചുപറന്പിൽ, ഇമ്മാനുവൽ നിധീരി, ജണ്സണ് വീട്ടിയാങ്കൽ, ജോസ് വട്ടുകുളം, ജോസ് അന്പാട്ട്, രാജേഷ് പാറയിൽ തുടങ്ങിയവർ പ്രസംഗിച്ചു.