നാര്‍കോട്ടിക് ജിഹാദ് ഉണ്ടെന്നത് പാലാ ബിഷപ്പിന്റെ മാത്രം നിലപാടല്ല: എ.പി. അബ്ദുള്ളക്കുട്ടി
Thursday, September 16, 2021 12:36 AM IST
കാസര്‍ഗോഡ്: നാര്‍കോട്ടിക് ജിഹാദ് ഉണ്ടെന്നത് പാലാ ബിഷപ്പിന്റെ മാത്രം നിലപാടല്ലെന്നും അത് ആഗോള യാഥാര്‍ഥ്യമാണെന്നും ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി.
എല്ലാ തീവ്രവാദ സംഘടനകളുടെയും പ്രധാന വരുമാനസ്രോതസ് ലഹരിവസ്തുക്കളില്നിന്നാണ്. ഖിലാഫത്ത് പ്രസ്ഥാനം ബ്രിട്ടീഷ് വിരുദ്ധവും ജന്മിവിരുദ്ധവുമാണെന്നാണ് ഇസ്ലാമിക സംഘടനകള്‍ അവകാശപ്പെടുന്നത്. എന്നാല്‍ മാപ്പിള കലാപത്തില്‍ കൊല്ലപ്പെട്ടവരും പലായനം ചെയ്തവരും സാധാരണക്കാരും കുടിയേറ്റക്കാരുമാണെന്നതുതന്നെ ഇത് ബ്രിട്ടീഷ് വിരുദ്ധ സമരമല്ലെന്നതിന്റെ തെളിവാണ്.
മാപ്പിള ലഹളയുടെ തനിയാവര്‍ത്തനമാണ് 1990കളില്‍ കാഷ്മീരില്‍ കണ്ടത്. അന്യമതങ്ങളോട് തീവ്രവിദ്വേഷം വച്ചു പുലര്‍ത്തുന്ന സംഘടനകളോട് കടുത്ത നിലപാട് സ്വീകരിക്കാന്‍ ബഹുഭൂരിപക്ഷം ജനങ്ങളും മടികാട്ടുന്നുവെന്നും ഇത്തരം സംഘടനകളുമായി കൈകോര്‍ക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും മത്സരിക്കുകയാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.