വിദ്യാകിരണം പദ്ധതി: ഒരു ലക്ഷത്തിലധികം കുട്ടികൾക്ക് ഡിജിറ്റൽ ഉപകരണങ്ങൾ
Friday, September 17, 2021 12:49 AM IST
തിരുവനന്തപുരം: വിദ്യാകിരണം പദ്ധതിയിലൂടെ ഒന്നരമാസത്തിനകം ഒരു ലക്ഷത്തിലധികം കുട്ടികൾക്ക് സമൂഹപങ്കാളിത്തത്തോടെ ഡിജിറ്റൽ ഉപകരണങ്ങൾ ലഭിച്ചു.
സംസ്ഥാനത്തെ സ്കൂളുകളിൽ കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഡിജിറ്റൽ ക്ലാസുകളുടെ തുടർച്ചയായി ഓൺലൈൻ വിദ്യാഭ്യാസം നടപ്പാക്കുന്നതിന് സമൂഹപങ്കാളിത്തത്തോടെ ഡിജിറ്റൽ ഉപകരണങ്ങൾ ആവശ്യമുള്ള കുട്ടികളുടെ എണ്ണം ഇതോടെ 3,70,416 ആയി കുറഞ്ഞു.
വിദ്യാകിരണം പോർട്ടൽ (vidyakiranam.kerala.gov.in) വഴി പൊതുജനങ്ങൾക്കും കമ്പനികൾക്കും സ്കൂളുകൾ തിരിച്ചും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തിരിച്ചും കുട്ടികൾക്ക് ഡിജിറ്റൽ ഉപകരണങ്ങൾ സംഭാവന ചെയ്യാനാകും.
ഇഷ്ടമുള്ള തുകയും പോർട്ടൽ വഴി നൽകാം. പണം നൽകുന്നവർക്ക് ആദായനികുതി ഇളവുണ്ട്.