തെ​ര​ഞ്ഞെ​ടു​പ്പു കോ​ഴ; കെ.​ സു​രേ​ന്ദ്ര​നെ ചോ​ദ്യംചെ​യ്തു
തെ​ര​ഞ്ഞെ​ടു​പ്പു കോ​ഴ;  കെ.​ സു​രേ​ന്ദ്ര​നെ  ചോ​ദ്യംചെ​യ്തു
Friday, September 17, 2021 12:49 AM IST
കാ​​​സ​​​ർ​​​ഗോ​​​ഡ്: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ മ​​​ഞ്ചേ​​​ശ്വ​​​ര​​​ത്തെ ബി​​​എ​​​സ്പി സ്ഥാ​​​നാ​​​ര്‍​ഥി കെ.​ ​​സു​​​ന്ദ​​​ര​​​യ്ക്ക് സ്ഥാ​​​നാ​​​ർ​​​ഥി​​​ത്വം പി​​​ൻ​​വ​​​ലി​​​ക്കാ​​​ൻ കോ​​​ഴ ന​​​ല്‍​കി​​​യെ​​​ന്ന കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ബി​​​ജെ​​​പി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കെ.​ ​​സു​​​രേ​​​ന്ദ്ര​​​നെ ക്രൈം​​​ബ്രാ​​​ഞ്ച് ചോ​​​ദ്യംചെ​​യ്തു.

കാ​​​സ​​​ർ​​​ഗോ​​​ഡ് ഗ​​​സ്റ്റ് ഹൗ​​​സി​​​ലാ​​ണ് ജി​​​ല്ലാ ക്രൈം​​​ബ്രാ​​​ഞ്ച് ഡി​​​വൈ​​​എ​​​സ്പി സ​​​തീ​​​ഷ്കു​​​മാ​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഒ​​​ന്നേ​​​കാ​​​ൽ മ​​​ണി​​​ക്കൂ​​​റോ​​​ളം ചോ​​​ദ്യം ചെ​​​യ്ത​​ത്. സു​​​ന്ദ​​​ര​​​യെ ത​​​നി​​​ക്കു പ​​​രി​​​ച​​​യ​​​മി​​​ല്ലെ​​​ന്നും, സ്ഥാ​​​നാ​​​ർ​​​ഥി​​​ത്വം പി​​​ൻ​​​വ​​​ലി​​​ക്കാ​​​ൻ സു​​​ന്ദ​​​ര ഒ​​​പ്പി​​​ട്ടു ന​​​ൽ​​​കി​​​യെ​​​ന്നു പ​​​റ​​​യു​​​ന്ന താ​​​ളി​​​പ്പ​​​ടു​​​പ്പി​​​ലെ ഹോ​​​ട്ട​​​ലി​​​ൽ താ​​​ൻ താ​​​മ​​​സി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും, സം​​​ഭ​​​വ​​​ദി​​​വ​​​സം താ​​​ൻ കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​യി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ലെ​​​ന്നും സു​​​രേ​​​ന്ദ്ര​​​ൻ മൊഴി നല്കി.


അ​​തേ​​സ​​മ​​യം, കൊ​​​ട​​​ക​​​ര​​യി​​ലെ​​യും ബ​​​ത്തേ​​​രി​​​യി​​ലെ​​യും മ​​​ഞ്ചേ​​​ശ്വ​​​ര​​​ത്തേ​​തു​​മു​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള കേ​​​സു​​​ക​​​ള്‍ സി​​​പി​​​എ​​​മ്മി​​​ന്‍റെ സ്ഥാ​​​പി​​​ത​​താ​​​ത്​​​പ​​​ര്യ​​​ങ്ങ​​​ള്‍ മു​​​ന്‍​നി​​​ര്‍​ത്തി രാ​​​ഷ്‌​​ട്രീ​​യ​​​പ്രേ​​​രി​​​ത​​​മാ​​​യി ഉ​​​ണ്ടാ​​​ക്കി​​​യ​​​വ​​​യാ​​​ണെ​​​ന്ന് സു​​​രേ​​​ന്ദ്ര​​​ന്‍ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു പ​​​റ​​​ഞ്ഞു. നി​​​യ​​​മ​​​വ്യ​​​വ​​​സ്ഥ​​​യോ​​​ട് ബ​​​ഹു​​​മാ​​​ന​​​മു​​​ള്ള​​​തു​​​കൊ​​​ണ്ട് കേ​​​സ് ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി പൂ​​​ര്‍​ണ​​​മാ​​​യും സ​​​ഹ​​​ക​​​രി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.