ബാങ്കിംഗ് റെഗുലേഷന് ആക്ട് ഭേദഗതി: ധര്‍ണ 22 ന്
Friday, September 17, 2021 1:54 AM IST
കൊച്ചി: കേരളത്തിലെ സഹകരണ, അര്‍ബന്‍ ബാങ്കുകളുടെ പുരോഗതിക്കും പ്രവര്‍ത്തനത്തിനും തടസം സൃഷ്ടിക്കുന്ന ബാങ്കിംഗ് റെഗുലേഷന് ആക്ട് ഭേദഗതിക്കും ആര്‍ബിഐയുടെ കടുത്ത നിയന്ത്രണങ്ങള്‍ക്കുമെതിരേ കേരള അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്ക്സ് ഫെഡറേഷന് നേതൃത്വത്തില്‍ 22നു ധര്‍ണ നടത്തും.
റിസര്‍വ് ബാങ്ക് തിരുവനന്തപുരം റീജണല്‍ ഓഫീസിന്റെയും വിവിധ അര്‍ബന്‍ ബാങ്കുകളുടെയും മുന്നില്‍ രാവിലെ 11 നാണു സമരമെന്നു ഫെഡറേഷന് ചെയര്മാന് ടി. പി. ദാസന് പത്രസമ്മേളനത്തില്‍ അറിയിച്ചു.