ലക്ഷദ്വീപ്: മാംസാഹാരം ഒഴിവാക്കാനുള്ള തീരുമാനത്തിനെതിരായ ഹര്‍ജി തള്ളി
Saturday, September 18, 2021 12:07 AM IST
കൊച്ചി: ലക്ഷദ്വീപിലെ ഡയറി ഫാമുകള്‍ അടച്ചുപൂട്ടാനും സ്കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണത്തില്‍നിന്നു മാംസാഹാരം ഒഴിവാക്കാനുമുള്ള ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരേ അഡ്വ. അജ്മല്‍ അഹമ്മദ് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് ഷാജി പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് വിധി പറഞ്ഞത്.
സ്കൂളുകളിലെ ഉച്ചഭക്ഷണത്തില്‍ മാംസം ഉള്‍പ്പെടുത്തണമെന്ന് നിയമത്തില്‍ പറഞ്ഞിട്ടില്ലെന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടി. യുപി സ്കൂള്‍ വരെയുള്ള കുട്ടികള്‍ക്കു ഉച്ചഭക്ഷണം നല്‍കണമെന്ന് നിയമത്തില്‍ പറയുമ്പോള്‍ ലക്ഷദ്വീപില്‍ ഹയര്‍ സെക്കന്‍ഡറി ക്ലാസുകളിലുള്ള കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നുണ്ടെന്നും ഹൈക്കോടതി വിലയിരുത്തി.