തിരുവോണം ബമ്പർ നറുക്കെടുപ്പ് ഇന്ന്
Sunday, September 19, 2021 12:25 AM IST
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ ഈ വർഷത്തെ തിരുവോണം ബമ്പർ നറുക്കെടുപ്പ് ഇന്നു നടക്കും. തിരുവനന്തപുരം ഗോർഖിഭവനിൽ ഉച്ചകഴിഞ്ഞു രണ്ടിന് ധന മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.
ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷനായിരിക്കും. ചടങ്ങിൽ പൂജാ ബമ്പർ ഭാഗ്യക്കുറിയുടെ പ്രകാശനം ധനമന്ത്രി, ലോട്ടറി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.ആർ. ജയപ്രകാശിനു നൽകി നിർവഹിക്കും. ഡയറക്ടർ ഡോ. അദീല അബ്ദുള്ള, വാർഡ് കൗൺസിലർ പാളയം രാജൻ തുടങ്ങിയവർ സംബന്ധിക്കും.
12 കോടി രൂപയാണ് തിരുവോണം ബമ്പർ 2021 ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായി നൽകുന്നത്. 300 രൂപയാണ് ടിക്കറ്റ് വില.
രണ്ടാം സമ്മാനമായി ആറ് പേർക്ക് ഓരോ കോടി രൂപ വീതം ലഭിക്കും. മൂന്നാം സമ്മാനം 12 പേർക്ക് 10 ലക്ഷം രൂപ വീതം. അഞ്ച് ലക്ഷം വീതം 12 പേർക്ക്, ഒരു ലക്ഷം വീതം 108 പേർക്ക്, 5000, 3000, 2000, 1000 രൂപയുടെ സമ്മാനങ്ങൾ ഉൾപ്പെടെ 54,07,00,000 രൂപ സമ്മാനമായും 6,48,84,000 രൂപ ഏജന്റ് പ്രൈസായും വിതരണം ചെയ്യും.