മദർ തെരേസ അവാർഡ് സീമ ജി. നായർക്ക്
Monday, September 20, 2021 12:05 AM IST
തിരുവനന്തപുരം: കേരള ആർട്ട് ലവേഴ്സ് അസോസിയേഷന്റെ(കല) പ്രഥമ മദർ തെരേസ പുരസ്കാരം നടി സീമ ജി. നായർക്ക്. 50000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
നാളെ രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുരസ്കാരം സമ്മാനിക്കും.
കേരളത്തിൽ ജീവകാരുണ്യ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിൽ മഹനീയ മാതൃകകൾ സൃഷ്ടിക്കുന്ന വനിതകൾക്കാണ് മദർ തെരേസ അവാർഡ് നൽകുന്നതെന്ന് കല രക്ഷാധികാരിയും രാഷ്ട്രദീപിക ലിമിറ്റഡ് മുൻ മാനേജിംഗ് ഡയറക്ടറുമായ സുനിൽ ജോസഫ് കൂഴാന്പാല അറിയിച്ചു.