കേരള കോൺ.-എം നേതാക്കൾ ബിഷപ്പിനെ സന്ദർശിച്ചു
Monday, September 20, 2021 12:05 AM IST
പാലാ: കേരള കോണ്ഗ്രസ്- എം ചെയർമാൻ ജോസ് കെ. മാണിയുടെ നേതൃത്വത്തിൽ പാർട്ടി നേതാക്കൾ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദർശിച്ചു.
മന്ത്രി റോഷി അഗസ്റ്റിൻ, ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്, തോമസ് ചാഴികാടൻ എംപി, എംഎൽഎമാരായ സെബാസ്റ്റ്യൻ കുളത്തിങ്കൽ, ജോബ് മൈക്കിൾ, പ്രമോദ് നാരായണൻ, പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് എന്നിവർ ഒപ്പമുണ്ടായിരുന്നു.