തിരുവോണം ബംപർ തൃപ്പൂണിത്തുറയിൽ വിറ്റ ടിക്കറ്റിന്; ഭാഗ്യവാന് കാണാമറയത്ത്
Monday, September 20, 2021 12:07 AM IST
തൃപ്പൂണിത്തുറ: തിരുവോണം ബംപർ ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചത് തൃപ്പൂണിത്തുറയിൽ വിറ്റ ടിക്കറ്റിന്. ഭാഗ്യവാനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
കിഴക്കേക്കോട്ട സ്റ്റാച്യു റോഡില്‍ പ്രവര്‍ത്തിക്കുന്ന മീനാക്ഷി ലോട്ടറീസ് വിറ്റഴിച്ച 660 ബംപര്‍ ടിക്കറ്റുകളില്‍ ടിഇ 645465 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമടിച്ചത്. മീനാക്ഷി ലോട്ടറീസിന്റെ കോട്ടയത്തുള്ള ഹെഡ് ഓഫീസില്‍നിന്നു കഴിഞ്ഞ എട്ടിനാണ് തൃപ്പൂണിത്തുറയിലെ ഏജന്‍സിയില്‍ ലോട്ടറികള്‍ വില്പനയ്ക്ക് കൊണ്ടുവന്നത്.
കഴിഞ്ഞ തവണ ഓണം ബംപറില്‍ ഒരു കോടി രൂപ ഇവിടെ നിന്നു വിറ്റ ടിക്കറ്റിന് ലഭിച്ചിരുന്നു. കൂടാതെ കഴിഞ്ഞ രണ്ടിന് നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം എട്ടു ലക്ഷം രൂപയും മീനാക്ഷി ലോട്ടറീസില്‍ വിറ്റ ടിക്കറ്റിനായിരുന്നു. ലോട്ടറി കടയിലെ തിരുമലൈ കുമാര്‍ എന്ന യുവാവാണ് ബംപര്‍ ടിക്കറ്റ് വിറ്റത്. എന്നാല്‍, വാങ്ങിയതാരെന്ന് ഓർമയില്ല.