എംഡിഎസ് പരീക്ഷയിൽ ഒന്നാം റാങ്ക് മത്സ്യത്തൊഴിലാളിയുടെ മകന്
Tuesday, September 21, 2021 12:46 AM IST
കൊല്ലം: എംഡിഎസ് പരീക്ഷയിൽ ഒന്നാം റാങ്കിന്റെ തിളക്കവുമായി മത്സ്യത്തൊഴിലാളി കുടുംബം. കൊല്ലം പള്ളിത്തോട്ടം സ്വദേശികളായ ജെറാൾഡ്-സുജ ദന്പതികളുടെ മകൻ അരുൺ ബോസ്കോ ജെറാൾഡ് ആണ് ഒന്നാം റാങ്ക് നേടിയത്.
പത്താം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് നേടിയ അരുൺ കോതമംഗലം മാർ ബെസോലിയോസ് ദന്തൽ കോളജിൽ പഠിച്ചാണ് റാങ്ക് കരസ്ഥമാക്കിയത്. മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഫിഷറീസ് വകുപ്പ് നൽകി വരുന്ന എട്ടര ലക്ഷം രൂപയുടെ സ്കോളർഷിപ് ലഭിച്ചിരുന്നു.