സർവകലാശാലാ പ്രവേശനം: കമ്മീഷൻ കേസെടുത്തു
Tuesday, September 21, 2021 12:46 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിൽ ബിരുദ പ്രവേശനത്തിന് സംവരണത്തിന് അർഹരായ പട്ടികവിഭാഗത്തിലെ വിദ്യാർഥികൾക്ക് അലോട്ട്മെന്റിൽ പങ്കെടുക്കാനാവാത്ത സാഹചര്യം നിലനിൽക്കുന്നുണ്ടെന്നുള്ള മാധ്യമ വാർത്തയെ ത്തുടർന്ന് പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
സ്പോട്ട് അലോട്ട്മെന്റിനുമുമ്പ് സീറ്റ് ലഭ്യത സംബന്ധിച്ചും അവ ഏതൊക്കെ വിഷയങ്ങളിൽ എവിടെയൊക്കെ ആണെന്നും വ്യക്തമായ വിവരം വെബ്സൈറ്റിൽ നൽകി പട്ടിക വിഭാഗം വിദ്യാർഥികൾക്ക് അർഹമായ സീറ്റുകൾ ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കി പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന് എല്ലാ സർവകലാശാല രജിസ്ട്രാർമാർക്കും കമ്മീഷൻ നിർദ്ദേശം നൽകി.