കെഎസ്ഇബി സ്വകാര്യവത്കരണം അനുവദിക്കില്ല: വി.ഡി. സതീശന്
Tuesday, September 21, 2021 12:46 AM IST
കൊച്ചി: റെഗുലേറ്ററി കമ്മീഷന്റെ മറവില്‍ കെഎസ്ഇബിയെ സ്വകാര്യവത്കരിക്കാനുള്ള കേരള സര്‍ക്കാര്‍ നയം അംഗീകരിക്കില്ലെന്നും ഇതിനെതിരേ നിയമസഭയില്‍ പ്രതിഷേധം അറിയിക്കുമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന് പറഞ്ഞു.
സ്വകാര്യവത്കരണത്തിനെതിരേ കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ ഭീമഹര്‍ജി തയാറാകുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം കൊച്ചിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ് കെ.പി. ധനപാലന് അധ്യക്ഷത വഹിച്ചു. ഹൈബി ഈഡന് എംപി, ടി.ജെ. വിനോദ് എംഎല്‍എ തുടങ്ങിയവർ പ്രസംഗിച്ചു.