സംസ്ഥാനത്ത്15,692 പേർക്കു കോവിഡ് , ടിപിആർ 17.48%
Tuesday, September 21, 2021 12:46 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 15,692 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 89,722 സാന്പിളുകൾ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.48%. 92 മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 23,683 ആയി.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 66 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നു വന്നവരാണ്. 22,223 പേർ രോഗമുക്തരായി. 1,67,008 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തൃശൂർ-2504, എറണാകുളം-1720, തിരുവനന്തപുരം-1468, കോഴിക്കോട്-1428, കോട്ടയം-1396, കൊല്ലം-1221, മലപ്പുറം-1204, പാലക്കാട്-1156, ആലപ്പുഴ-1077, കണ്ണൂർ-700, പത്തനംതിട്ട-561, ഇടുക്കി-525, വയനാട്-510, കാസർഗോഡ്-222.