ഐഎസ്ആർഒ ചാരക്കേസ് ; മുൻ സിബിഐ ഉദ്യോഗസ്ഥനെതിരേ കേസെടുക്കണമെന്ന ഹർജി തള്ളി
Tuesday, September 21, 2021 12:46 AM IST
തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസ് അട്ടിമറിച്ച മുൻ സിബിഐ ഉദ്യോഗസ്ഥനെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളി. സ്വകാര്യ ഹർജി നൽകാൻ പരാതിക്കാരന് നിയമപരമായ അവകാശം ഇല്ലെന്ന സിബിഐ വാദം പരിഗണിച്ചാണ് കോടതി നടപടി.
ഐഎസ്ആർഒ ഗൂഢാലോചന കേസിലെ ഒന്നാം പ്രതി വിജയനാണ് ഹർജി നൽകിയത്. തിരുവനന്തപുരം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് ആർ. രേഖയുടേതാണ് ഉത്തരവ്.
നമ്പി നാരായണന്റെ സ്വാധീനത്തിനു വഴങ്ങി മുൻ അന്വേഷണ ഉദ്യോഗസ്ഥനായ ഹരി വത്സൻ കേസ് നിയമപരമായി അല്ല അന്വേഷിച്ചത് എന്നാണ് ഹർജിയിലെ ആരോപണം.
പവർ ഓഫ് അറ്റോർണി മുഖേന കോടിക്കണക്കിന് രൂപയുടെ ഭൂമി നൽകിയതിന്റെ രേഖകളും ഭൂമിയുടെ ബാധ്യത സർട്ടിഫിക്കറ്റുകളും വിജയൻ സമർപ്പിച്ച ഹർജിയിൽ ഹാജരാക്കിയിട്ടുണ്ട്.