ദീപികയെ പരാമർശിച്ചിട്ടില്ല:കർദിനാൾ മാർ ക്ലീമിസ് കാതോലിക്കാ ബാവാ
Tuesday, September 21, 2021 2:21 AM IST
തിരുവനന്തപുരം: തിരുവനന്തപുരത്ത് നടന്ന മത സാമുദായിക നേതാക്കളുടെ യോഗത്തിനു ശേഷം നടത്തിയ പത്ര സമ്മേളനത്തിൽ ദീപിക ദിനപത്രത്തെ സംബന്ധിച്ച് താൻ നടത്തിയതായി പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമാണന്ന് കർദിനാൾ മാർ ക്ലീമിസ് കാതോലിക്കാ ബാവാ പറഞ്ഞു.
ദീപികയെക്കുറിച്ച് ഒരു പരാമർശവും നടത്തിയിട്ടില്ലെന്നും കർദിനാൾ മാർ ക്ലീമിസ് കാതോലിക്കാ ബാവാ പ്രസ്താവനയിൽ അറിയിച്ചു.