ആഗോള സാമ്പത്തിക മുരടിപ്പിലും ഇന്ത്യ കയറ്റുമതി ലക്ഷ്യം നേടും: മന്ത്രി സോം പ്രകാശ്
Tuesday, September 21, 2021 11:58 PM IST
കൊച്ചി: കോവിഡിനെത്തുടര്‍ന്നുള്ള ആഗോള മുരടിപ്പിലും ഇന്ത്യയില്‍ നിന്നുള്ള ചരക്കു കയറ്റുമതി ഈ സാമ്പത്തികവര്‍ഷത്തില്‍ 400 ബില്യണ്‍ ഡോളര്‍ കടക്കുമെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ സഹമന്ത്രി സോം പര്‍കാശ്.
ആസാദി കി അമൃത് മഹോത്സവിന്റെ ഭാഗമായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം സംഘടിപ്പിക്കുന്ന ‘വാണിജ്യ സപ്താഹ്’വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കൊച്ചി ടാജ് ഗേറ്റ് വേ ഹോട്ടലില്‍ ഒാൺലൈനിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വ്യവസായരംഗങ്ങളില്‍ കേരളത്തിന് മികച്ച സാധ്യതകളുണ്ട്. ടൂറിസം, ആരോഗ്യരംഗത്തും കേരളത്തിന്റെ നേട്ടങ്ങൾ രാജ്യത്തിന് മാതൃകയാണെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം, സ്പൈസസ് ബോര്‍ഡ്, കേരള സര്‍ക്കാര്‍, ഡയറക്ടറേറ്റ് ഓഫ് ഫോറിന് ട്രേഡ്, ജില്ലാ എക്സ്പോര്‍ട്ട് ഹബ്, കോണ്‍ഫിഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി, എക്സ്പോര്‍ട്ട ഹബ്ബുകളായ ജില്ലകള്‍ എന്നീ സ്ഥാപനങ്ങളുടെ സംയുക്ത നേതൃത്വത്തിലാണ് 26 വരെ വാരാഘോ ഷം നടക്കുന്നത്്.