സിപിഎമ്മിനേക്കാൾ വലിയ വർഗീയത മറ്റാരും പറയുന്നില്ലെന്ന് എം.കെ. മുനീർ
Wednesday, September 22, 2021 12:31 AM IST
കോഴിക്കോട്: സിപിഎമ്മിനേക്കാൾ വലിയ വർഗീയത മറ്റാരും പറയുന്നില്ലെന്നു മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീർ എംഎൽഎ.
സംസ്ഥാനത്തെ ഏതു കാമ്പസിലാണ് തീവ്രവാദം വളർത്തുന്നതെന്ന് വ്യക്തമാക്കണം. അങ്ങനെയുണ്ടെങ്കിൽ അതിനെ ചെറുക്കാൻ മുസ്ലിം ലീഗും ഉണ്ടാകും.
പ്ലസ് വൺ സീറ്റ് വിഷയത്തിൽ അധികബാച്ച് അനുവദിക്കാത്തത് വിദ്യാർഥികളെ രണ്ടു തട്ടിലാക്കും. ചിലയിടങ്ങളിൽ 70 ശതമാനം മാർക്ക് നേടിയ വിദ്യാർഥികൾക്ക് സീറ്റ് ലഭിക്കുമ്പോൾ ചിലയിടത്ത് 90 ശതമാനത്തിലധികം നേടിയവർക്കും സീറ്റില്ലെന്ന സ്ഥിതിയാണെന്നും ഇതിനെതിരേ ലീഗ് പോരാട്ടം തുടരുമെന്നും മുനീർ വ്യക്തമാക്കി.
കെ-റെയിലിനു പിന്നിൽ സ്ഥാപിത താത്പര്യമുണ്ട്. ഭീമമായ പദ്ധതിക്കു നിരവധി ബദൽ സാധ്യതകൾ ഉണ്ടെങ്കിലും സർക്കാർ ഏകപക്ഷീയമായി മുന്നോട്ടു പോകുകയാണെന്നും ആരെയും കേൾക്കാൻ പോലും തയാറാകുന്നില്ലെന്നും എംഎൽഎ കുറ്റപ്പെടുത്തി.