കാസര്‍ഗോഡ് ജയിലില്‍ തടവുകാര്‍ തമ്മില്‍ സംഘര്‍ഷം
Thursday, September 23, 2021 12:58 AM IST
കാസര്‍ഗോഡ്: കാസർഗോഡ് സബ്ജയിലില്‍ തടവുകാര്‍ തമ്മില്‍ സംഘര്‍ഷം. പരസ്പരം മര്‍ദിക്കുകയും ജയില്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത മൂന്നുപേരെ മറ്റിടങ്ങളിലേക്കു മാറ്റി.
അമീറലി, സാബിത്ത്, ഇബ്രാഹിം ബാദുഷ എന്നീ തടവുകാരാണ് കഴിഞ്ഞദിവസം വൈകുന്നേരം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്. സബ് ജയിലില്‍ ലഹരിവസ്തുക്കള്‍ എത്തുന്നതായി നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു.