കോട്ടയം: സീറോ മലബാർ സഭയിലെ യുവജനങ്ങൾക്കായി കാർലോ ഫെസ്റ്റ് എന്ന പേരിൽ ഗ്ലോബൽ വെർച്വൽ യൂത്ത് ഫെസ്റ്റിവൽ ഒരുക്കുന്നു. ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങൾ നൽകും. മാണ്ഡ്യ രൂപതയുടെ കീഴിലുള്ള ബംഗളൂരു-കൊത്തനൂർ സെന്റ് മേരീസ് ഇടവകയിലെ എസ്എംവൈഎമ്മിന്റെ നേതൃത്വത്തിലാണ് ഓണ്‍ലൈനായിട്ടുള്ള മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഇംഗ്ലീഷ്, മലയാളം വിഭാഗങ്ങളിലായി വ്യക്തിഗതവും ഗ്രൂപ്പ് അടിസ്ഥാനത്തിലുമാണു മത്സരങ്ങൾ നടത്തുന്നത്.
വ്യക്തിഗത ഇനങ്ങൾ: സിംഗിൾ സോംഗ്, സിംഗിൾ ഡാൻസ്, ഫോട്ടോഗ്രാഫി, പെൻസിൽ സ്കെച്ചിംഗ്, ഉപന്യാസം (ഇംഗ്ലീഷ്, മലയാളം), പ്രസംഗം (ഇംഗ്ലീഷ്, മലയാളം), മോണോ ആക്ട്, കവിതാ രചന (ഇംഗ്ലീഷ്, മലയാളം), ക്വിസ്. ഗ്രൂപ്പ് മത്സരങ്ങൾ: ഗ്രൂപ്പ് സോംഗ്, ഗ്രൂപ്പ് ഡാൻസ്, വണ്‍ മിനിറ്റ് പ്രൊഡക്ഷൻ വീഡിയോ കോണ്ടസ്റ്റ്, മൈം എന്നിവയാണ്. രജിസ്ട്രേഷൻ 30ന് സമാപിക്കും. ഒക്ടോബർ 15 വരെ ഓണ്‍ലൈനായിട്ടാണ് കലാമത്സരങ്ങളുടെ എൻട്രികൾ സ്വീകരിക്കുന്നത്. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി സമ്മാനദാനം നിർവഹിക്കും.
. http://stmarychurchkothanur.com/chavara-youth/carlo-fest/ എന്ന വെബ്സൈറ്റിൽ രജിസ്ട്രേഷൻ വിവരങ്ങൾ ലഭിക്കും. 07899205552, 07736710126, 08296605693, 07760202433.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.