കോണ്‍ഗ്രസും സിപിഎമ്മും തീവ്രവാദവുമായി സന്ധിയിലെന്ന് കുമ്മനം
Friday, September 24, 2021 1:31 AM IST
തിരുവനന്തപുരം : യാഥാർഥ്യം വെട്ടിത്തുറന്നു പറഞ്ഞതിന്റെ പേരിൽ പാലാ ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കുന്ന കോണ്‍ഗ്രസും സിപിഎമ്മും തീവ്രവാദത്തോടു സന്ധി ചെയ്യുകയാണെന്നു ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ബിഷപ് പ്രകടിപ്പിച്ചത് സഭയിൽപെട്ട വിശ്വാസികളുടെ ഉത്കണ്ഠയും വേദനയുമാണ്.
സഭയുടെ വികാരം മനസിലാക്കാനും വിഷയം ചർച്ച ചെയ്യാനുമുള്ള സാമാന്യ മര്യാദ പിണറായി വിജയൻ കാട്ടേണ്ടതായിരുന്നു. മറിച്ച് ബിഷപ്പിനെ കുറ്റപ്പെടുത്താനും ഉന്നയിച്ച ആക്ഷേപങ്ങളോടും ആവലാതികളോടും നിശബ്ദത പുലർത്താനുമാണു മുഖ്യമന്ത്രി ശ്രമിച്ചതെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.