കൊച്ചുമകളെ പീഡിപ്പിച്ച കേസിൽ 20 വര്‍ഷം കഠിനതടവ്
Saturday, September 25, 2021 12:47 AM IST
കൊച്ചി: മകളുടെ രണ്ടു വയസുള്ള പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 20 വര്‍ഷം കഠിനതടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ. സോമനാണ് ശിക്ഷ വിധിച്ചത്.
65 വയസുകാരനായ പ്രതി 2019 ജൂലൈ ഒമ്പതിന് മകള്‍ വീട്ടിലില്ലാത്ത സമയത്ത് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പിഴയൊടുക്കിയില്ലെങ്കിൽ ആറുമാസം കൂടി തടവനുഭവിക്കണം. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എ. ബിന്ദു ഹാജരായി.