നോക്കുകൂലിക്കെതിരേ നടപടിയെന്നു മുഖ്യമന്ത്രി
Saturday, September 25, 2021 11:41 PM IST
തിരുവനന്തപുരം: യൂണിയനുകളിലൊന്നും പെടാത്തവർ പോലും കിട്ടുന്ന അവസരം ഉപയോഗിച്ചു നോക്കുകൂലി ചോദിക്കുന്നതിനെ സാമൂഹികവിരുദ്ധ പ്രവർത്തനമായി കണ്ടു നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
നോക്കുകൂലി ആരു ചോദിച്ചാലും അവർക്കെതിരേ ശക്തമായ നടപടിയുണ്ടാകും. നോക്കുകൂലിയെ ഒരു സംഘടിത യൂണിയനും അനുകൂലിക്കുന്നില്ല.
ഏതെങ്കിലും സംഘടനയുടെ പേരിൽ ഇത്തരത്തിൽ ഇറങ്ങിപ്പുറപ്പെടാമെന്നു കരുതിയാൽ നടപടിയുണ്ടാകും. ഇത്തരം കേസുകൾ എടുക്കുന്നതിൽ ഒരു അംലഭാവവും കാട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.