പി. സതീദേവി വനിതാ കമ്മീഷൻ അധ്യക്ഷ
Sunday, September 26, 2021 12:45 AM IST
തിരുവനന്തപുരം : കേരള വനിതാ കമ്മീഷൻ അധ്യക്ഷയായി അഡ്വ. പി. സതീദേവി ഒക്ടോബർ ഒന്നിനു ചുമതലയേൽക്കും. സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയുമാണ്.
വനിതാ കമ്മിഷന്റെ ഏഴാമത്തെ അധ്യക്ഷയാണു കോഴിക്കോട് വടകര സ്വദേശിനിയായ പി. സതീദേവി. വടകരയിൽനിന്നുള്ള ലോക്സഭാംഗമായിരുന്നു. സിപിഎം നേതാവ് പി.ജയരാജന്റെ സഹോദരിയാണ്.