തിയറ്ററുകൾ തുറക്കുന്നതു പരിഗണനയിൽ
Sunday, September 26, 2021 12:45 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമാ തിയറ്ററുകൾ തുറക്കുന്നതു സർക്കാരിന്റെ പ്രത്യേക പരിഗണനയിലുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സ്കൂളുകളും കോളജുകളും തുറക്കുന്ന സാഹചര്യത്തിൽ കോച്ചിംഗ് സെന്ററുകൾ തുറക്കുന്നതും പരിഗണിക്കും.
കോവിഡ് ബാധിച്ചു മരിച്ചവർക്കുള്ള നഷ്ടപരിഹാരത്തുകയുടെ വിതരണം വൈകാതെ തുടങ്ങും. കേന്ദ്രം നിർദേശിച്ച തുകയാകും നൽകുക. കോവിഡിനു ശേഷം മരണമടഞ്ഞവരെയും കോവിഡ് മരണമായി കണക്കാക്കും.