കോവിഡ് മരണം: 50,000 രൂപ അനുവദിച്ച് ഉത്തരവ്
Monday, September 27, 2021 11:58 PM IST
തിരുവനന്തപുരം: കോവിഡ് ബാധിച്ചു മരിച്ചവരുടെ ഉറ്റവർക്ക് സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽനിന്ന് 50,000 രൂപ ധനസഹായം അനുവദിച്ച് സർക്കാർ ഉത്തരവ്.
രാജ്യത്ത് ആദ്യമായി കോവിഡ്-19 റിപ്പോർട്ട് ചെയ്ത തീയതി മുതൽ കോവിഡ് ദുരന്തമായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് പിൻവലിക്കുന്നത് വരെയുള്ള കാലത്ത് സംഭവിച്ച കോവിഡ് മരണങ്ങൾക്കാണ് ധനസഹായം.
കോവിഡ് ബാധിച്ചശേഷം 30 ദിവസത്തിനകമുള്ള എല്ലാ മരണവും കോവിഡ് മരണമായി കണക്കാക്കാം എന്നതാണു കേന്ദ്ര തീരുമാനം. പുതിയ മാർഗനിർദേശം വരുന്നതിനു മുന്പുള്ള മരണങ്ങളിൽ, മരണ സർട്ടിഫിക്കറ്റ് പുതുക്കി നൽകും.