കേരള ഹൈക്കോടതിയിലേക്ക് ഇവര്‍ കൂടി
Thursday, October 14, 2021 2:06 AM IST
സോഫി തോമസ്
ഹൈക്കോടതിയിലെ ആദ്യ വനിതാ രജിസ്ട്രാര്‍ ജനറലാണ്. എറണാകുളം വാഴക്കുളം സ്വദേശിനിയാണ്. 2020ൽ ഹൈക്കോടതിയില്‍ രജിസ്ട്രാര്‍ ജനറലായി നിയമനം ലഭിച്ചു. ഭർത്താവ്: ഡോ. ടി.വൈ. പൗലോസ് (റിട്ട. ഓര്‍ത്തോപീഡിക് സര്ജന്, എറണാകുളം ഗവ. ആശുപത്രി). മക്കള്‍: ഡോ. പ്രണോയ് പോള്‍ (ഓര്‍ത്തോപീഡിക് വിദ്യാര്‍ഥി), പ്രിയങ്ക പോള്‍ (പാല മുന്‍സിഫ്).
പി.ജി. അജിത്കുമാര്‍
അഞ്ചല്‍ വയലാ സ്വദേശിയാണ്. ജുഡീഷല്‍ അക്കാഡമിയുടെ അഡി. ഡയറക്ടറായിരുന്നു. 2018 നവംബറില്‍ ഹൈക്കോടതിയില്‍ ജില്ലാ ജുഡീഷറി രജിസ്ട്രാറായി. വി.എന്‍. രമയാണ് ഭാര്യ. മക്കൾ: എ.ആര്. അതുല്‍ (ഗൂഗിള്‍), എ.ആര്. അമല്‍ (നിയമവിദ്യാര്‍ഥി).
സി.എസ്. സുധ
തിരുവനന്തപുരം അമ്പലമുക്ക് സ്വദേശിനിയാണ്. കഴിഞ്ഞ മേയിൽ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായി. സുപ്രീം കോടതി അഭിഭാഷകനായിരുന്ന പരേതനായ അഡ്വ. ബി.വി. ദീപക്കാണ് ഭര്‍ത്താവ്. സുപ്രീം കോടതി അഭിഭാഷകനായ എസ്.ഡി കാര്‍ത്തിക് മകനാണ്.
സി. ജയചന്ദ്രന്
ആലുവ സ്വദേശിയാണ്. 2019 ല്‍ കോട്ടയം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയായി. ബി. അണിമയാണ് ഭാര്യ. മകന്: കൃഷ്ണപ്രസാദ് ജെ. ചന്ദ്രന്.