സംസ്ഥാനത്ത് 22ന് ബാങ്ക് പണിമുടക്ക്
Saturday, October 16, 2021 1:09 AM IST
തൃശൂർ: തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരേ 22ന് സംസ്ഥാനത്തു ബാങ്ക് പണിമുടക്ക് നടത്തും.
കനേഡിയൻ കമ്പനിയായ ഫെയർ ഫാക്സ് 51 ശതമാനം ഓഹരി കൈവശപ്പെടുത്തിയതോടെ തൃശൂർ ആസ്ഥാനമായ സിഎസ്ബി ബാങ്കിൽ നടപ്പാക്കി വരുന്ന ജനവിരുദ്ധ-തൊഴിലാളിവിരുദ്ധ മാറ്റങ്ങൾക്കെതിരേ ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് 22നു സംസ്ഥാനത്തു ബാങ്ക് പണിമുടക്ക് നടത്തുന്നതെന്നു സമരസഹായ സമിതി ചെയർമാനും എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കെ.പി. രാജേന്ദ്രനും ജനറൽ കണ്‍വീനറും സിഐടിയു ദേശീയസെക്രട്ടറിയുമായ കെ. ചന്ദ്രൻപിള്ളയും അറിയിച്ചു.
20 മുതൽ മൂന്നുദിവസം സിഎസ്ബി ബാങ്കിലും 22നു സംസ്ഥാനത്ത് എല്ലാ ബാങ്കിലും ഇടപാടുകൾ സ്തംഭിക്കുമെന്നു നേതാക്കൾ പറഞ്ഞു.