ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന്
Saturday, October 16, 2021 1:09 AM IST
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് പ്രഖ്യാപിക്കും. ജൂറിയുടെ പരിഗണനയ്ക്കെത്തിയ 80 സിനിമകളിൽ 30 എണ്ണമാണ് അന്തിമ പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളത്. നടി സുഹാസിനി അധ്യക്ഷയായ ജൂറിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുക്കുന്നത്.
മികച്ച നടനും നടിക്കുമുള്ള പുരസ്കാരത്തിന് ഇക്കുറി കടുത്ത മത്സരമാണ്. ഫഹദ് ഫാസിൽ, ജയസൂര്യ, ബിജു മേനോൻ, ഇന്ദ്രൻസ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരാണ് മികച്ച നടനുള്ള പുരസ്കാര പട്ടികയിൽ മുന്നിലുള്ളത്. അന്ന ബെൻ, നിമിഷ സജയൻ, പാർവതി, ശോഭന, സംയുക്ത മേനോൻ തുടങ്ങിയവരാണ് മികച്ച നടിക്കുള്ള പുരസ്കാര പട്ടികയിലുള്ളത്.