മന്ത്രി റിയാസ് പറഞ്ഞതു പാർട്ടിയുടെ പൊതുനിലപാട്: എ. വിജയരാഘവൻ
Saturday, October 16, 2021 1:09 AM IST
തിരുവനന്തപുരം: ശിപാർശകളില്ലാതെ വേഗത്തിൽ കാര്യങ്ങൾ നടക്കണമെന്നതാണു സർക്കാരിന്റെയും പാർട്ടിയുടെയും നയമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ. ഇതുസംബന്ധിച്ച് മന്ത്രിമാർക്കും മറ്റു ജനപ്രതിനിധികൾക്കും സിപിഎം പൊതുനിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഇതുതന്നെയാണു മന്ത്രി മുഹമ്മദ് റിയാസും വ്യക്തമാക്കിയത്.
എംഎൽഎമാരുടെ യോഗത്തിൽ എന്തു നടന്നുവെന്നു താൻ പങ്കെടുക്കാത്തതുകൊണ്ട് അറിയില്ലെന്നും മന്ത്രിമാർ നല്ല രീതിയിൽ തന്നെയാണു പ്രവർത്തിക്കുന്നതെന്നും വിജയരാഘവൻ പത്രസമ്മേളനത്തിൽ പറഞ്ഞു.