ഇ​സി​ഐ ബി​ഷ​പ് ഡോ. ​എ​ൻ. സാം ​യേ​ശു​ദാ​സ് അന്തരിച്ചു
ഇ​സി​ഐ ബി​ഷ​പ് ഡോ. ​എ​ൻ. സാം ​യേ​ശു​ദാ​സ് അന്തരിച്ചു
Sunday, October 17, 2021 12:51 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​വാ​​​ഞ്ച​​​ലി​​​ക്ക​​​ൽ ച​​​ർ​​​ച്ച് ഓ​​​ഫ് ഇ​​​ന്ത്യ കേ​​​ര​​​ള - ക​​​ന്യാ​​​കു​​​മാ​​​രി മ​​​ഹാ​​​യി​​​ട​​​വ​​​ക മു​​​ൻ ബി​​​ഷ​​​പ് ഡോ. ​​​എ​​​ൻ. സാം ​​​യേ​​​ശു​​​ദാ​​​സ്(72) കാ​​​ലം ചെ​​​യ്തു. ക​​​ഴി​​​ഞ്ഞ മേ​​​യ് 21 ന് ​​​വി​​​ശ്ര​​​മ​​​ജീ​​​വി​​​ത​​​ത്തി​​​ൽ പ്ര​​​വേ​​​ശി​​​ച്ച ബി​​​ഷ​​​പ് ഒ​​​രാ​​​ഴ്ച​​​യാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു.

ഇ​​​ന്നുച്ച​​​ക​​​ഴി​​​ഞ്ഞ് ഒ​​​ന്നി​​​നു നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ മാ​​​നു​​​വേ​​​ൽ മെ​​​മ്മോ​​​റി​​​യ​​​ൽ ഇ​​​സി​​​ഐ ച​​​ർ​​​ച്ചി​​​ൽ ന​​​ട​​​ക്കു​​​ന്ന ആ​​​രാ​​​ധ​​​ന​​​യി​​​ലും തു​​​ട​​​ർ​​​ന്ന് നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ സി​​​എ​​​സ്ഐ ഹോം ​​​ച​​​ർ​​​ച്ച് സെ​​​മി​​​ത്തേ​​​രി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന സം​​​സ്കാ​​​ര ശു​​​ശ്രൂ​​​ഷ​​​ക​​​ൾ​​​ക്കും ഇ​​​സി​​​ഐ ബി​​​ഷ​​​പ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ.​​​ജെ.​​​എ. ഡേ​​​വി​​​ഡ് ഒ​​​നി​​​സി​​​മു മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ക്കും.

2010ൽ ​​​ഇ​​​സി​​​ഐ കേ​​​ര​​​ള - ക​​​ന്യാ​​​കു​​​മാ​​​രി മ​​​ഹാ​​​യി​​​ട​​​വ​​​ക​​​യു​​​ടെ അ​​​ഡ്മി​​​നി​​​സ് ട്രേ​​​റ്റ​​​റാ​​​യും ക​​​ളി​​​യി​​​ക്കാ​​​വി​​​ള തി​​​യോ​​​ള​​​ജി​​​ക്ക​​​ൽ സെ​​​മി​​​നാ​​​രി​​​യു​​​ടെ പ്രി​​​ൻ​​​സി​​​പ്പ​​​ലാ​​​യും ചു​​​മ​​​ത​​​ല​​​യേ​​​റ്റു. 2013 ജ​​​നു​​​വ​​​രി 13ന് ​​​ഇ​​​സി​​​ഐ കേ​​​ര​​​ള - ക​​​ന്യാ​​​കു​​​മാ​​​രി മ​​​ഹാ​​​യി​​​ട​​​വ​​​ക​​​യു​​​ടെ അ​​​സോ​​​സി​​​യേ​​​റ്റ് ബി​​​ഷ​​​പ്പാ​​​യി അ​​​ഭി​​​ഷി​​​ക്ത​​​നാ​​​യി. ബി​​​ഷ​​​പ് ജേ​​​ക്ക​​​ബ് ജോ​​​ണ്‍​സ​​​ന്‍റെ വി​​​യോ​​​ഗ​​​ത്തെ ത്തുട​​​ർ​​​ന്ന് 2014 സെ​​​പ്റ്റം​​​ബ​​​ർ 17 ന് ​​​മ​​​ഹാ​​​യി​​​ട​​​വ​​​ക​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​നാ​​​യി.


ഭാ​​​ര്യ: ശാ​​​ന്തി സാം ​​​ബി​​​ഷ​​​പ് അ​​​മ്മ, മ​​​ക്ക​​​ൾ: ശ്രീ​​​നി ജൂ​​​ഡി​​​ത്, സെ​​​ലി​​​നി ജൂ​​​ലി​​​യ, ആ​​​ൻ​​​ഡ്രൂ ജെ​​​ഫേ​​​ഴ്സ​​​ണ്‍, ജ​​​യിം​​​സ് വെ​​​സ്്‌ലി. മ​​​രു​​​മ​​​ക്ക​​​ൾ: ഡോ. ​​​ക്രി​​​സ്റ്റ​​​ഫ​​​ർ പോ​​​ൾ സു​​​ധാ​​​ക​​​ർ (അ​​​മേ​​​രി​​​ക്ക), പ്ര​​​വീ​​​ണ്‍ അ​​​രു​​​ൾ​​​കു​​​മാ​​​ർ, ഡോ. ​​​ശാ​​​ന്ത ഷീ​​​ല, ഷാ​​​ജി​​​ത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.