മലയോര പ്രദേശങ്ങളിൽ അടിയന്തര സഹായം: മന്ത്രി കെ. രാധാകൃഷ്ണൻ
Sunday, October 17, 2021 11:58 PM IST
തിരുവനന്തപുരം: മഴക്കെടുതിയുടെ തീവ്രത കൂടുതലായ മലയോരപ്രദേശങ്ങളിലും കോളനികളിലും ജീവിക്കുന്നവർക്ക് അടിയന്തര സഹായമെത്തിക്കാൻ ഇടപെടുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചു.
റവന്യൂ, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകളുമായി സഹകരിച്ച് രക്ഷാപ്രവർത്തനം, പുനരധിവാസം തുടങ്ങിയ പ്രവർത്തനങ്ങളിൽ അവധിദിനങ്ങളിലും വകുപ്പ് ഉദ്യോഗസ്ഥർ സജീവമായി പങ്കുചേരണമെന്നും അദ്ദേഹം നിർദേശിച്ചു.