വിമാനത്തിൽ ഉപേക്ഷിച്ച നിലയിൽ സ്വർണം കണ്ടെത്തി
Tuesday, October 19, 2021 1:06 AM IST
നെടുമ്പാശേരി: അന്താരാഷ്ട്ര വിമാനത്താവളത്തിൽ 625 ഗ്രാം സ്വർണം വിമാനത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ ദുബായിൽനിന്ന് എത്തിയ ഇൻഡിഗോ വിമാനത്തിൽനിന്നാണു സ്വർണം ലഭിച്ചത്. വിമാനത്തിനകത്തെ ചവറ്റുകൊട്ടയിൽ ഉപേക്ഷിച്ചിരുന്ന സ്വർണം ശുചീകരണ തൊഴിലാളികളാണു കണ്ടെത്തിയത്.
കസ്റ്റംസ് ഉദ്യോഗസ്ഥർ സ്വർണം കസ്റ്റഡിയിലെടുത്തു. 32 ലക്ഷം രൂപ വില വരും. വിമാനത്താവളത്തിലെ ഏതെങ്കിലും ജീവനക്കാരെ ഉപയോഗിച്ച് സ്വർണം പുറത്തെത്തിക്കാൻ ലക്ഷ്യമിട്ടാണു ചവറ്റുകൊട്ടയിൽ ഉപേക്ഷിച്ചതെന്നാണു സംശയിക്കുന്നത്.