ഇടുക്കി ജി​ല്ല​യി​ലെ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ഏ​ഴു കോ​ടി​യു​ടെ ന​ഷ്ടം
Tuesday, October 19, 2021 1:06 AM IST
തൊ​ടു​പു​ഴ: മ​ഴ​ക്കെ​ടു​തി​യി​ൽ ജി​ല്ല​യി​ലു​ണ്ടാ​യ​ത് കോ​ടി​ക​ളു​ടെ ന​ഷ്ടം. കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ മാ​ത്രം ഏ​ഴു കോ​ടി​യോ​ളം രൂ​പ​യു​ടെ നാ​ശന​ഷ്ട​മു​ണ്ടാ​യ​താ​യാ​ണ് ക​ണ​ക്ക്. മ​ഴ​ക്കെ​ടു​തി​ക​ളി​ൽ ഇ​തുവ​രെ ജി​ല്ല​യി​ൽ പ​ത്തു പേ​ർ മ​രി​ച്ചു.

ഒ​രാ​ളെ കാ​ണാ​താ​യി. 109 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. 335 വീ​ടു​ക​ൾ​ക്ക് ഭാ​ഗി​ക​മാ​യി കേ​ടു​പാ​ടു സം​ഭ​വി​ച്ചു. 151.34 ഹെ​ക്ട​ർ സ്ഥ​ല​ത്തെ കൃ​ഷി ന​ശി​ച്ചു. 4194 ക​ർ​ഷ​ക​ർ​ക്ക് വി​ളനാ​ശം സം​ഭ​വി​ച്ചു.


ക​ട്ട​പ്പ​ന ബ്ലോ​ക്കി​ലാ​ണ് കൂ​ടു​ത​ൽ നാ​ശന​ഷ്ടം നേ​രി​ട്ട​ത്. മൂ​ന്നു കോ​ടി​യോ​ളം രൂ​പ​യു​ടെ കൃ​ഷി​നാ​ശം ക​ട്ട​പ്പ​ന ബ്ലോ​ക്കി​ൽ മാ​ത്രം ഉ​ണ്ടാ​യി. പീ​രു​മേ​ട് താ​ലൂ​ക്കി​ൽ 2.86 കോ​ടി​യു​ടെ​യും ഇ​ടു​ക്കി താ​ലൂ​ക്കി​ൽ 92 ല​ക്ഷ​ത്തി​ന്‍റെ​യും ന​ഷ്ട​മു​ണ്ടാ​യി. വീ​ടു​ക​ൾ​ക്ക് കൂ​ടു​ത​ൽ നാ​ശം സം​ഭ​വി​ച്ച​ത് അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.