വി.എസ് @ 99
Wednesday, October 20, 2021 12:26 AM IST
തിരുവനന്തപുരം : മുതിർന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്.അച്യുതാനന്ദന് ഇന്ന് 99-ാം പിറന്നാൾ.
ശാരീരിക വൈഷമ്യം നേരിടുന്ന വിഎസ് പൊതുപ്രവർത്തനം മതിയാക്കി പൂർണ വിശ്രമത്തിലാണ്. തിരുവനന്തപുരത്തെ കുന്നുകുഴിയിൽ മകൻ വി.എ.അരുണ്‍കുമാറിന്റെ വീട്ടിലാണ് അദ്ദേഹം താമസിക്കുന്നത്. ഭാര്യ കെ. വസുമതിയും വിഎസിനൊപ്പമുണ്ട്.
കോവിഡ് സാഹചര്യത്തിൽ വിഎസിനെ കാണാൻ ആരെയും അനുവദിക്കുന്നില്ല. എങ്കിലും പതിവുപോലെ പിറന്നാൾ സദ്യയും പായസവും വീട്ടിലുള്ളവർക്കു മാത്രമായി ഒരുക്കുന്നുണ്ട്.