രാജഗിരിയില്‍ അന്താരാഷ്ട്ര സമ്മേളനം തുടങ്ങി
Thursday, October 21, 2021 11:54 PM IST
കൊച്ചി: അഡ്വാന്‍സസ് ഇന്‍ കംപ്യൂട്ടിംഗ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് 10-ാമത് രാജ്യാന്തര ത്രിദിന സമ്മേളനത്തിനു കാക്കനാട് രാജഗിരി സ്കൂള്‍ ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്നോളജി കോളജ് കാമ്പസില്‍ തുടക്കമായി.
സമ്മേളനം വിക്രം സാരാഭായ് സ്പേസ് സെന്റര്‍ ഗ്രൂപ്പ് ഡയറക്ടര്‍ ഡോ. വി. മുരുകേശന് ഉദ്ഘാടനം ചെയ്തു. കോളജ് ഡയറക്ടര്‍ റവ. ഡോ. ജോസ് കുര്യേടത്ത് അധ്യക്ഷത വഹിച്ചു.
‘ഇന്നൊവേറ്റീവ് കംപ്യൂട്ടേഷണല്‍ മെത്തേഡ്സ്, റോബോട്ടിക്സ് ആന്‍ഡ് ഓട്ടോമേഷന്‍, എമര്‍ജിംഗ് ട്രെന്‍ഡ്സ് ഇന്‍ റിന്യൂവബിള്‍ എനര്‍ജി’എന്നീ പ്രമേയങ്ങള്‍ സമ്മേ ളനത്തിൽ ചർച്ച ചെയ്യും. വിവരങ്ങള്‍ക്ക് ഫോൺ: 0484 2660999, www.acc-rajagir i.org.