റെഡ് അലർട്ട് പീച്ചി ഡാമിൽ മാത്രം; അഞ്ചിടത്ത് ഓറഞ്ച് അലർട്ട്
Friday, October 22, 2021 1:49 AM IST
തിരുവനന്തപുരം: കനത്ത മഴ ശമിക്കുകയും ഡാമുകളിലേക്കുള്ള നീരൊഴുക്ക് കുറയുകയും ചെയ്തതോടെ തൃശൂർ ജില്ലയിലെ പീച്ചി ഡാമിൽ ഒഴികെ മറ്റെല്ലാ ഡാമുകളിലെയും റെഡ് അലർട്ട് പിൻവലിച്ചു.
തൃശൂർ ജില്ലയിലെ ചിമ്മിണി, പാലക്കാട് ജില്ലയിലെ ചുള്ളിയാർ, മലന്പുഴ, മീങ്കര, മംഗലം അണക്കെട്ടുകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം ജില്ലയിലെ നെയ്യാർ, കൊല്ലം ജില്ലയിലെ കല്ലട, പത്തനംതിട്ട ജില്ലയിലെ മണിയാർ, ഇടുക്കി ജില്ലയിലെ മലങ്കര, എറണാകുളം ജില്ലയിലെ ഭൂതത്താൻകെട്ട്, പാലക്കാട് ജില്ലയിലെ ശിരുവാണി, കാഞ്ഞിരപ്പുഴ, കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി, വയനാട് ജില്ലയിലെ കാരാപ്പുഴ, പാലക്കാട് ജില്ലയിലെ മൂലത്തറ, കണ്ണൂർ ജില്ലയിലെ പഴശി ഡാമുകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
തൃശൂർ ജില്ലയിലെ വാഴാനി, പാലക്കാട് ജില്ലയിലെ പോത്തുണ്ടി ഡാമുകളിൽ ബ്ലൂ അലർട്ട്.