ഹാഷിഷ് ഓയിലുമായി യുവതിയുള്‍പ്പെടെ നാലുപേര്‍ പിടിയില്‍
Saturday, October 23, 2021 12:12 AM IST
കോ​​​ഴി​​​ക്കോ​​​ട്: മാ​​​ര​​​ക​​​ മ​​​യ​​​ക്കു​​​മ​​​രു​​​ന്നു​​​മാ​​​യി നാ​​​ലു​​​പേ​​​ര്‍ പി​​​ടി​​​യി​​​ല്‍. കോ​​​ഴി​​​ക്കോ​​​ട് ചേ​​​വ​​​ര​​​മ്പ​​​ലം ഇ​​​ട​​​ശേ​​​രി മീ​​​ത്ത​​​ല്‍ ഹ​​​രി​​​കൃ​​​ഷ്ണ​​​ന്‍ (24), ചേ​​​വാ​​​യൂ​​​ര്‍ സ്വ​​​ദേ​​​ശി ആ​​​കാ​​​ശ്(25), ചാ​​​ല​​​പ്പു​​​റം പു​​​തി​​​യ​​​കോ​​​വി​​​ല​​​കം പ​​​റ​​​മ്പി​​​ല്‍ ആ​​​കാ​​​ശ് (25), താ​​​നൂ​​​ര്‍ കു​​​ന്നു​​​പു​​​റ​​​ത്ത് ബി​​​ജി​​​ലാ​​​സ് (24) എ​​​ന്നി​​​വ​​​രാ​​​ണ് മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് പോ​​​ലീ​​​സി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യ​​​ത്.

മാ​​​ങ്കാ​​​വി​​​ലെ സ്വ​​​കാ​​​ര്യ​​​ ആ​​​ശു​​​പ​​​ത്രി​​​യ്ക്കു മു​​​ന്നി​​​ലെ ഹോ​​​ട്ട​​​ലി​​​ന് സ​​​മീ​​​പ​​​ത്തെ റോ​​​ഡി​​​ല്‍ സം​​​ശ​​​യാ​​​സ്പ​​​ദ​​​മാ​​​യി നി​​​ല്‍ക്കു​​​ന്ന​​​ത് ശ്ര​​​ദ്ധ​​​യി​​​ല്‍പ്പെ​​​ടു​​​ക​​​യും മെ​​​ഡി​​​ക്ക​​​ല്‍കോ​​​ള​​​ജ് എ​​​എ​​​സ്‌​​​ഐ ഇ​​​വ​​​രെ പ​​​രി​​​ശോ​​​ധി​​​ക്കവേ ഹ​​​രി​​​കൃ​​​ഷ്ണ​​​ന്‍റെ ബാ​​​ഗി​​​ല്‍ സൂ​​​ക്ഷി​​​ച്ച നാ​​​ല് പ്ലാ​​​സ്റ്റി​​​ക് കു​​​പ്പു​​​ക​​​ളി​​​ലാ​​​യി ഹാ​​​ഷി​​​ഷ് ഓ​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.


ഇ​​​വ​​​രു​​​ടെ വാ​​​ഹ​​​ന​​​വും പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു. തു​​​ട​​​ര്‍ന്ന് ന​​​ട​​​ന്ന ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​ല്‍ വൈ​​​എം​​​സി​​​എ റോ​​​ഡി​​​ല്‍ നി​​​ന്ന് മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് വാ​​​ങ്ങി​​​യ​​​തെ​​​ന്ന് ഇ​​​വ​​​ര്‍ മൊ​​​ഴി ന​​​ല്‍കി.

ആ​​​രാ​​​ണ് ന​​​ല്‍കി​​​യെ​​​ന്ന​​​തി​​​നെക്കുറി​​​ച്ച് പോ​​​ലീ​​​സ് അ​​​ന്വേ​​​ഷി​​​ക്കു​​​കയാണ്ട്. അ​​​തേ​​​സ​​​മ​​​യം, ചെ​​​റി​​​യ അ​​​ളി​​​വി​​​ലു​​​ള്ള​​​താ​​​യ​​​തി​​​നാ​​​ല്‍ സ്‌​​​റ്റേ​​​ഷ​​​ന്‍ ജാ​​​മ്യ​​​ത്തി​​​ല്‍ പ്ര​​​തി​​​ക​​​ളെ വി​​​ട്ട​​​യ​​​ച്ച​​​താ​​​യി മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. വി​​​ല്‍പ്പ​​​ന​​​ക്കാ​​​യാ​​​ണ് ഹാ​​​ഷി​​​ഷ് ഓ​​​യി​​​ല്‍ എ​​​ത്തി​​​ച്ച​​​തെ​​​ന്നാ​​​ണ് പോ​​​ലീ​​​സ് സം​​​ശ​​​യി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.