പ്രതിപക്ഷനേതാവിന്‍റെ ആരോപണത്തിൽ കഴന്പില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
പ്രതിപക്ഷനേതാവിന്‍റെ ആരോപണത്തിൽ കഴന്പില്ലെന്ന്  മന്ത്രി റോഷി അഗസ്റ്റിൻ
Saturday, October 23, 2021 12:12 AM IST
കോ​​ട്ട​​യം: തീ​​വ്ര​​മ​​ഴ​​യെത്തുട​​ർ​​ന്നു​​ണ്ടാ​​യ ദു​​രി​​താ​​ശ്വാ​​സ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ വൈ​​കി​​യെ​​ന്ന പ്ര​​തി​​പ​​ക്ഷ നേ​​താ​​വി​​ന്‍റെ ആ​​രോ​​പ​​ണ​​ത്തി​​ൽ ക​​ഴ​​ന്പി​​ല്ലെ​​ന്ന് മ​​ന്ത്രി റോ​​ഷി അ​​ഗ​​സ്റ്റി​​ൻ.

ആ​​ദ്യ ഉ​​രു​​ൾപൊ​​ട്ടി​​യ​​തി​​നു മ​​ണി​​ക്കൂ​​റു​​ക​​ൾ​​ക്ക​​കം താ​​ൻ അ​​വി​​ടെ നേ​​രി​​ട്ടെ​​ത്തി. റോ​​ഡ് ഗ​​താ​​ഗ​​തം ത​​ട​​സ​​പ്പെ​​ട്ടെ​​ങ്കി​​ലും വൈ​​കു​​ന്നേ​​ര​​ത്തോ​​ടെ സ്ഥ​​ലം എം​​എ​​ൽ​​എ സെ​​ബാ​​സ്റ്റ്യ​​ൻ കു​​ള​​ത്തി​​ങ്ക​​ലി​​നൊ​​പ്പം കൂ​​ട്ടി​​ക്ക​​ൽ എ​​ത്തി. മ​​ന്ത്രി വി.​​എ​​ൻ. വാ​​സ​​വ​​നും മ​​ന്ത്രി കെ. ​​രാ​​ജ​​നും ഉ​​ദ്യോ​​ഗ​​സ്ഥ​​സം​​ഘ​​വും വി​​വി​​ധ സ്ഥ​​ല​​ങ്ങ​​ളി​​ൽ ക്യാ​​ന്പ് ചെ​​യ്തു ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്ക് നേ​​തൃ​​ത്വം ന​​ൽ​​കി. ഇ​​തു​​സം​​ബ​​ന്ധി​​ച്ച മു​​ന്ന​​റി​​യി​​പ്പു​​ക​​ൾ അ​​വ​​ഗ​​ണി​​ച്ച​​താ​​യു​​ള്ള ആ​​രോ​​പ​​ണം വാ​​സ്ത​​വവി​​രു​​ദ്ധ​​മാ​​ണെ​​ന്നും മ​​ന്ത്രി വ്യ​​ക്ത​​മാ​​ക്കി.


ഉ​​രു​​ൾ​​പൊ​​ട്ട​​ലി​​ലും മ​​ഴ​​ക്കെ​​ടു​​തി​​യി​​ലും ജീ​​വ​​ൻ ന​​ഷ്ട​​പ്പെ​​ട്ട എ​​ല്ലാ​​വ​​രു​​ടെ​​യും മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തി. മ​​ഴ​​ മാ​​റി സാ​​ഹ​​ച​​ര്യം അ​​നു​​കൂ​​ല​​മാ​​യാ​​ലും ഉ​​ട​​ൻ വീ​​ടു​​ക​​ളി​​ലേ​​ക്ക് മ​​ട​​ങ്ങാ​​ൻ സാ​​ധി​​ക്കാ​​ത്ത​​വ​​ർ​​ക്ക് പ്ര​​ത്യേ​​ക പ​​രി​​ഗ​​ണ​​ന ന​​ൽ​​കു​​ന്ന​​ത് പ​​രി​​ശോ​​ധി​​ക്കും.

പ്ര​​ള​​യ​​ത്തി​​ൽ ന​​ഷ്ടം നേ​​രി​​ട്ട​​വ​​ർ​​ക്ക് അ​​ടി​​യ​​ന്ത​​ര സ​​ഹാ​​യം ല​​ഭ്യ​​മാ​​ക്ക​​ണ​​മെ​​ന്ന് മു​​ഖ്യ​​മ​​ന്ത്രി നി​​ർ​​ദേ​​ശി​​ച്ചി​​ട്ടു​​ണ്ട്. ക്യാ​​ന്പു​​ക​​ളി​​ൽ ക​​ഴി​​യു​​ന്ന കു​​ട്ടി​​ക​​ളു​​ടെ കാ​​ര്യ​​ത്തി​​ൽ പ്ര​​ത്യേ​​ക പ​​രി​​ഗ​​ണ​​ന ന​​ൽ​​കു​​മെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.