ഫാസിസ്റ്റ് സമീപനങ്ങളിൽനിന്ന് എ​സ്എ​ഫ്ഐ പിന്മാറണം: എ​ഐ​എ​സ്എ​ഫ്
ഫാസിസ്റ്റ് സമീപനങ്ങളിൽനിന്ന് എ​സ്എ​ഫ്ഐ പിന്മാറണം: എ​ഐ​എ​സ്എ​ഫ്
Saturday, October 23, 2021 12:12 AM IST
കോ​​ട്ട​​യം: ഫാ​​സി​​സ്റ്റ് സ​​മീ​​പ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്നു പി​ന്മാ​​റാ​​ൻ എ​​സ്എ​​ഫ്ഐ നേ​​തൃ​​ത്വം ത​​യാ​​റാ​​ക​​ണ​​മെ​​ന്നും അ​​ല്ലാ​​ത്ത​​പ​​ക്ഷം ശ​​ക്ത​​മാ​​യ പ്ര​​തി​​രോ​​ധം സം​​ഘ​​ടി​​പ്പി​​ക്കു​​മെ​​ന്നും എ​​ഐ​​എ​​സ്എ​​ഫ് സം​​സ്ഥാ​​ന ​​പ്ര​​സി​​ഡ​​ന്‍റ് എ ​​ക​​ബീ​​ർ.

എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി സെ​​ന​​റ്റ് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ജ​​നാ​​ധി​​പ​​ത്യ​​പ​​ര​​മാ​​യി മ​​ത്സ​​രി​​ക്കാ​​നാ​​ണ് എ​​ഐ​​എ​​സ്എ​​ഫ് ശ്ര​​മി​​ച്ച​​ത്. എ​​ഐ​​എ​​സ്എ​​ഫ് വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കി​​ട​​യി​​ൽ നേ​​ടി​​യ സ്വീ​​കാ​​ര്യ​​ത​​യി​​ൽ വി​​റ​​ളിപൂ​​ണ്ട എ​​സ്എ​​ഫ്ഐ പ്ര​​വ​​ർ​​ത്ത​​ക​​ർ യാ​​തൊ​​രു പ്ര​​കോ​​പ​​ന​​വു​​മി​​ല്ലാ​​തെ എ​​ഐ​​എ​​സ്എ​​ഫ് ഭാ​​ര​​വാ​​ഹി​​ക​​ളെ ആ​​ക്ര​​മി​​ക്കു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നും ക​​ബീ​​ർ കോ​​ട്ട​​യം പ്ര​​സ് ക്ല​​ബ്ബി​​ൽ ന​​ട​​ത്തി​​യ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ ചൂ​​ണ്ടി​​ക്കാ​​ട്ടി.


സം​​സ്ഥാ​​ന കൗ​​ണ്‍​സി​​ൽ അം​​ഗം സ​​ഹ​​ദി​​നെ​​യും പി​​ന്നീ​​ട് മ​​റ്റു​​ള്ള​​വ​​രെ​​യും വ​​ള​​ഞ്ഞി​​ട്ട് ആ​​ക്ര​​മി​​ച്ചു. ആ​​ക്ര​​മ​​ണ​​ത്തി​​നു​​ ശേ​​ഷ​​മാ​​ണു പോ​​ലീ​​സ് സ്ഥ​​ല​​ത്തേ​​ക്ക് എ​​ത്തി​​യ​​ത്. സ​​ഹ​​പ്ര​​വ​​ർ​​ത്ത​​ക​​രെ മ​​ർ​​ദി​​ക്കു​​ന്ന​​തു ക​​ണ്ട് ഓ​​ടി​​യെ​​ത്തി​​യ എ​​ഐ​​എ​​സ്എ​​ഫ് സം​​സ്ഥാ​​ന ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി നി​​മി​​ഷ​​യും ആ​​ക്ര​​മ​​ണ​​ത്തി​​നി​​ര​​യാ​​യി.

നി​​മി​​ഷ​​യെ അ​​പ​​മാ​​നി​​ക്കു​​ന്ന വി​​ധ​​ത്തി​​ലേ​​ക്കും കാ​​ര്യ​​ങ്ങ​​ളെ​​ത്തി. ഈ ​​വി​​ഷ​​യ​​ത്തി​​ൽ നി​​യ​​മ​​പ​​ര​​മാ​​യ ന​​ട​​പ​​ടി​​ക​​ളു​​മാ​​യി നി​​മി​​ഷ​​യും സം​​ഘ​​ട​​ന​​യും മു​​ന്നോ​​ട്ട് പോ​​കു​​മെ​​ന്നും ഭാ​​ര​​വാ​​ഹി​​ക​​ൾ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.