തിയറ്ററുകള്‍ നാളെ തുറക്കും: പ്രദര്‍ശനം 27 മുതല്‍
Saturday, October 23, 2021 11:45 PM IST
കൊച്ചി: സംസ്ഥാനത്തെ തിയറ്ററുകള്‍ നാളെ തുറക്കുമെങ്കിലും പ്രദര്‍ശനം ബുധനാഴ്ചയെ ആരംഭിക്കുകയുള്ളുവെന്ന് ഉടമകള്‍. രണ്ടു ഡോഡ് വാക്സിന് സ്വീകരിച്ച 50 ശതമാനം ആളുകള്‍ക്കു മാത്രമാകും പ്രവേശനം. അതേസമയം സര്‍ക്കാരിനോട് കൂടുതല്‍ ഇളവ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കൊച്ചിയില്‍ ചേര്‍ന്ന തിയറ്റര്‍ ഉടമകളുടെ യോഗം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം സിനിമാ മന്ത്രിയുമായി തിയറ്റർ ഉടമകള്‍ നടത്തിയ ചര്‍ച്ചയിൽ തിയറ്ററുകള്‍ പൂട്ടിക്കിടന്ന സമയത്തെ കെട്ടിട നികുതി, വിനോദ നികുതി എന്നിവ ഒഴിവാക്കുന്നതില്‍ തീരുമാനം ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്.
കൂടാതെ സര്‍വീസ് ചാര്‍ജ് രണ്ടില്‍ നിന്ന് ആഞ്ച് ആയി ഉയര്‍ത്തണമെന്നും രണ്ട് ഡോസ് വാക്സിന് എടുക്കണമെന്നത് ഒരു ഡോസ് ആക്കണമെന്ന കാര്യത്തിലും ഇളവു ചെയ്ത് നല്‍കണമെന്ന കാര്യവും ഉടമകള്‍ മന്ത്രിയെ അറിയിച്ചു.
ഇക്കാര്യത്തില്‍ അനുഭാവപൂര്‍വമായ നിലപാട് ഉണ്ടാകുമെന്നാണ് പ്രതീക്ഷ എന്നും ഉടമകള്‍ പറഞ്ഞു.ഒടിടി റിലീസുകൾ സംബന്ധിച്ച് ആശങ്കയുണ്ട്. മോഹന്‍ലാലിന്റെ മരക്കാര്‍ തിയറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്നും ഉടമകള്‍ വ്യക്തമാക്കി.